Published: June 21 , 2025 08:40 PM IST
1 minute Read
ലീഡ്സ്∙ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിനിടെ ഇന്ത്യൻ സൂപ്പർ താരം വിരാട് കോലിയെ കളിയാക്കി മുൻ ഇന്ത്യൻ താരം സഞ്ജയ് മഞ്ജരേക്കർ. മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ കെ.എൽ. രാഹുലും യശസ്വി ജയ്സ്വാളും പന്തുകൾ ഒഴിവാക്കി വിടുന്നതിനിടെയായിരുന്നു മഞ്ജരേക്കർ കമന്ററി ബോക്സിൽ ഇരുന്നു കോലിയെ പേരെടുത്തു പറയാതെ കുത്തിയത്.
ഇംഗ്ലിഷ് ബോളർമാർ ആദ്യ ദിവസം ഓഫ് സ്റ്റംപിനു പുറത്തു പന്തെറിഞ്ഞപ്പോൾ രാഹുലും ജയ്സ്വാളും കളിക്കാതെ വിട്ടിരുന്നു. മുൻപ് ഒരു ഇന്ത്യൻ ബാറ്റർ ഇത്തരം പന്തുകളിൽ മോശം ഷോട്ടുകൾ കളിച്ച് വെട്ടിലാകുമായിരുന്നു എന്നാണ് കമന്ററിക്കിടെ മഞ്ജരേക്കർ പരിഹസിച്ചത്. ഓഫ് സൈഡിനു പുറത്തു വരുന്ന പന്തുകളിൽ തുടർച്ചയായി പുറത്താകുന്ന കോലിയുടെ ദൗർബല്യമാണ് മഞ്ജരേക്കർ ഇവിടെ സൂചിപ്പിച്ചതെന്നാണ് കരുതുന്നത്.
മഞ്ജരേക്കർക്കെതിരെ രൂക്ഷവിമർശനവുമായി കോലി ആരാധകർ രംഗത്തെത്തുകയും ചെയ്തു. ഇംഗ്ലണ്ട് പര്യടനത്തിനുള്ള ടീമിനെ പ്രഖ്യാപിക്കുന്നതിനു തൊട്ടുമുൻപാണ് കോലി ടെസ്റ്റ് ക്രിക്കറ്റിൽനിന്ന് വിരമിച്ചത്. ബാറ്റിങ്ങിൽ തുടർച്ചയായി നിരാശപ്പെടുത്തിയതോടെയായിരുന്നു താരം വിരമിക്കൽ പ്രഖ്യാപിച്ചത്. ഏകദിന ക്രിക്കറ്റിൽ മാത്രമാകും സൂപ്പർ താരം ഇനി ഇന്ത്യയ്ക്കു വേണ്ടി കളിക്കുക. ഐപിഎലിനു ശേഷം ഇംഗ്ലണ്ടിലേക്കു പോയ കോലി കുടുംബത്തോടൊപ്പം ലണ്ടനിലാണു താമസിക്കുന്നത്.
English Summary:








English (US) ·