മോശം സമയത്ത് ഇന്ത്യ സഹായിച്ചു, തിരിച്ച് അവർ പാകിസ്താനെ പിന്തുണച്ചു; തുർക്കിയുടേത് വലിയ തെറ്റ്- ആമിർ

7 months ago 6

15 June 2025, 07:32 PM IST

Aamir Khan

ആമിർ ഖാൻ | ഫോട്ടോ: AFP

ഓപ്പറേഷന്‍ സിന്ദൂറിന് പിന്നാലെയുണ്ടായ സംഘര്‍ഷത്തില്‍ പാകിസ്താനെ സഹായിച്ച തുര്‍ക്കിയെ വിമര്‍ശിച്ച് നടന്‍ ആമിര്‍ ഖാന്‍. തുര്‍ക്കി ചെയ്തത് വലിയ തെറ്റാണെന്നും അവരുടെ ചെയ്തിയില്‍ ഓരോ ഇന്ത്യക്കാരനും വേദനയുണ്ടെന്നും ആമിര്‍ ഖാന്‍ പറഞ്ഞു. 2023-ല്‍ ഭൂകമ്പമുണ്ടായപ്പോള്‍, തുര്‍ക്കിയ്ക്ക് ആദ്യം സഹായം നല്‍കിയ സര്‍ക്കാരാണ് ഇന്ത്യയുടേത്. അന്ന് തനിക്കോ സര്‍ക്കാരിനോ പിന്നീട് തുര്‍ക്കി ഇങ്ങനെ ചെയ്യുമെന്ന് അറിയില്ലായിരുന്നുവെന്നും ആമിര്‍ വ്യക്തമാക്കി. ഇന്ത്യാ ടിവിയുടെ ആപ് കി അദാലത്ത് പരിപാടിയില്‍ ചോദ്യങ്ങള്‍ മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.

2017-ലും 2020-ലും തുര്‍ക്കി ഭരണാധികാരികളുമായുള്ള കൂടിക്കാഴ്ചയില്‍ ആമിര്‍ ഖാന്‍ വ്യക്തത വരുത്തി. 'അന്ന് പ്രസിഡന്റ് ഉര്‍ദുഗാനെ കണ്ടപ്പോള്‍, ഏഴുവര്‍ഷങ്ങള്‍ക്കിപ്പുറം അവര്‍ ഇന്ത്യയ്‌ക്കെതിരായ ആക്രമണങ്ങളെ പിന്തുണയ്ക്കുമെന്ന് ഞാന്‍ കരുതിയിരുന്നില്ല', എന്നായിരുന്നു ആമിര്‍ ഖാന്റെ വാക്കുകള്‍. തുര്‍ക്കി ഭരണാധികാരികളുമായുള്ള ആമിര്‍ ഖാന്റെ കൂടിക്കാഴ്ച ചൂണ്ടിക്കാട്ടി, ഓപ്പറേഷന്‍ സിന്ദൂറിന് പിന്നാലെ അദ്ദേഹത്തിന്റെ പുറത്തിറങ്ങാനിരിക്കുന്ന ചിത്രം 'സിത്താരേ സമീപന്‍പറി'നെതിരേ ബഹിഷ്‌കരണ ആഹ്വാനമുണ്ടായിരുന്നു.

തുര്‍ക്കിക്കെതിരായ ബഹിഷ്‌കരണാഹ്വാനങ്ങളിലും ആമിര്‍ ഖാന്‍ പ്രതികരിച്ചു. 'ബഹിഷ്‌കരണത്തിന് ആഹ്വാനംചെയ്യുന്നവര്‍ ശരിയായ കാര്യമാണ് ചെയ്യുന്നത്. നമ്മെ ആക്രമിക്കുന്നവരോട് പക്ഷം ചേരുന്ന ഒരു രാജ്യത്തെ നമ്മള്‍ പിന്തുണയ്ക്കരുത്. അവര്‍ക്ക് ആവശ്യം വന്നപ്പോള്‍ നമ്മള്‍ സഹായംനല്‍കി, പകരം അവര്‍ പാകിസ്താനെ പിന്തുണച്ചു. ഇത് വളരെ തെറ്റായ കാര്യമാണ്', ആമിര്‍ ഖാന്‍ കൂട്ടിച്ചേര്‍ത്തു.

Content Highlights: Actor Amir Khan condemns Turkey`s actions pursuing Operation Sindoor

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article