മോഹന്‍ലാലിനെ സൂപ്പര്‍സ്റ്റാര്‍ ആക്കിയതില്‍ ഇദ്ദേഹത്തിനും പങ്കുണ്ട്; സംഗീത സംവിധായകന്‍ എസ് പി വെങ്കടേഷ് അന്തരിച്ചു!

1 month ago 6
മലയാളത്തിലെ ഒത്തിരി സൂപ്പര്‍ ഹിറ്റ് ചിത്രങ്ങള്‍ക്ക് സംഗീതവും പശ്ചാത്തല സംഗീതവുമൊരുക്കിയ സംഗീത സംവിധായകന്‍ എസ് പി വെങ്കടേഷ് അന്തരിച്ചു. 70 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് ചെന്നൈയിലെ വീട്ടില്‍ വച്ചായിരുന്നു മരണം. ഇന്നും മലയാളികള്‍ പാടി നടക്കുന്ന, ശാന്തമീ രാത്രികള്‍..., തളിര്‍വെറ്റിലയുണ്ടോ പോലുള്ള പാട്ടുകളുടെയൊക്കെ സ്രഷ്ടാവാണ് ഓര്‍മയാവുന്നത്

പ്രമുഖ മാന്‍ഡോലനിസ്റ്റായിരുന്നു അച്ഛന്‍ പഴനിയുടെ പാരമ്പര്യം പിന്‍തുടര്‍ന്നാണ് വെങ്കടേഷ് സംഗീത ലോകത്തേക്ക് വരുന്നത്. കരിയറിന്റെ തുടക്കത്തില്‍ മന്‍ഡോലിന്‍, ഗിറ്റാര്‍, ബാഞ്ചോ എന്നീ സംഗീത ഉപകരണങ്ങളിലായിരുന്നു പ്രാകത്ഭ്യം തെളിയിച്ചത്. ആദ്യകാലങ്ങളില്‍ സംഗീത സംവിധായകന്‍ ശ്യാമിന്റെയും രവീന്ദ്രന്റെയും അസിസ്റ്റന്റ് ആയിരുന്നു. 1975 ല്‍ അസിസ്റ്റന്റ് ഡയരക്ടറായി തുടങ്ങിയ വെങ്കടേഷ്, 1981 ല്‍ പ്രേമയുദ്ധ എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് സ്വതന്ത്ര്യ സംഗീത സംവിധായകനാകുന്നത്.

Also Read: അച്ഛനും അമ്മയും ആഗ്രഹിച്ചതുപോലെ കല്യാണപ്പെണ്ണായി അണിഞ്ഞൊരുങ്ങി കുഞ്ഞന്‍, ഒരു വര്‍ഷം മുന്‍പ് ഈ ദിവസം കണ്ണീര്‍ക്കടല്‍!

ഡെന്നീസ് ജോസഫും തമ്പി കണ്ണന്താനവുമാണ് വെങ്കടിഷിനെ മലയാളത്തിലേക്ക് എത്തിച്ചത്. മോഹന്‍ലാലിനെ സൂപ്പര്‍സ്റ്റാര്‍ എന്ന നിലയിലേക്ക് ഉയര്‍ത്തിയ രാജാവിന്റെ മകന്‍ എന്ന ചിത്രത്തിനാണ് ആദ്യമായി വെങ്കിടേഷ് സംഗീതമൊരുക്കിയത്. പിന്നീട് ഇന്ദ്രജാലം, കിലുക്കം, മിന്നാരം, സ്പടികം പോലുള്ള മോഹന്‍ലാല്‍ ചിത്രങ്ങളുടെയൊക്കെ സംഗീത സംവിധായകന്‍ എസ്പി വെങ്കടേഷാണ്. ദേവാസുരം പോലുള്ള മോഹന്‍ലാല്‍ ചിത്രങ്ങള്‍ക്ക് വേണ്ടി അദ്ദേഹം പശ്ചാത്തല സംഗീതവം ഒരുക്കിയിട്ടുണ്ട്.

സോഷ്യൽ മീഡിയ വഴി വരുമാനം നേടുന്നവർ അറിയാൻ; ഫെബ്രുവരി 1 മുതൽ നിയമങ്ങൾ മാറി


മോഹന്‍ലാല്‍ ചിത്രങ്ങള്‍ക്ക് വേണ്ടി മാത്രമല്ല, ധ്രുവം, കൗരവര്‍, ജോണി വാക്കര്‍, കിഴക്കന്‍ പത്രോസ്, ഹിറ്റ്‌ലര്‍ പോലുള്ള മമ്മൂട്ടിയുടെ അക്കാലത്തെ സൂപ്പര്‍ഹിറ്റ് ചിത്രങ്ങളുടെ സംഗീത സംവിധായകനും എസ്പി വെങ്കടേഷാണ്. 1993 ല്‍ പൈതൃകം എന്ന ചിത്രത്തിന് വേണ്ടി മികച്ച സംഗീത സംവിധായകനുള്ള കേരള സ്റ്റേറ്റ് അവാര്‍ഡും അദ്ദേഹത്തെ തേടിയെത്തി. മലയാളത്തിനൊപ്പം തന്നെ തെലുങ്കിലും കന്നടയിലും തമിഴിലും എല്ലാം എസ് പി വെങ്കടേഷിന്റെ പാട്ടുകള്‍ എവര്‍ഗ്രീര്‍ ഹിറ്റാണ്.

ക്യോന്‍ കി, ഹങ്കാമ, വിര്‍സാത്, മേര ദില്‍ തേരാ ലിയേ, പോലുള്ള ഹിന്ദി സിനിമകളുടെ പശ്ചാത്തല സംഗീത സംവിധായകനായ എസ് പി വി, ബംഗാളി സിനിമകള്‍ക്ക് വേണ്ടിയും പ്രവൃത്തിച്ചു.

Read Entire Article