13 May 2025, 12:56 PM IST

ഷാജി കൈലാസ്, മോഹൻലാൽ
തന്റെ സംവിധാനത്തിൽ മോഹൻലാൽ നായകനാകുന്ന ഒരു ചിത്രം ആരംഭിക്കാനിരിക്കെയാണെന്ന പ്രചരണങ്ങൾ തള്ളി ഷാജി കൈലാസ്. ഈ ഊഹാപോഹങ്ങൾ തീർത്തും അടിസ്ഥാനരഹിതമാണ്. ഈ പ്രചരണങ്ങളിൽ യാതൊരു സത്യവുമില്ലെന്നും അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു.
ആരാധകരുടെ സ്നേഹത്തിനും പിന്തുണയ്ക്കും നന്ദി പറയുന്നതായും ഷാജി കൈലാസ് കുറിച്ചു. സ്വന്തം സിനിമകളെക്കുറിച്ചുള്ള ഔദ്യോഗിക അറിയിപ്പുകൾ തന്നിൽ നിന്ന് നേരിട്ട് മാത്രമേ ഉണ്ടാകൂ. ഭാവിയെ പ്രതീക്ഷയോടെ കാണാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
1997 ല്‍ പുറത്തിറങ്ങിയ ആറാം തമ്പുരാനിലാണ് മോഹന്‍ലാലും ഷാജി കൈലാസും ആദ്യമായി ഒന്നിച്ചത്. ഈ ചിത്രം ഗംഭീര വിജയമായിരുന്നു. 2000 ല്‍ പുറത്തിറങ്ങിയ നരസിംഹത്തിലും വിജയം ആവര്‍ത്തിച്ചു. താണ്ഡവം, നാട്ടുരാജാവ്, ബാബാ കല്യാണി, എലോൺ തുടങ്ങിയവയാണ് മറ്റു ചിത്രങ്ങള്‍.
Content Highlights: Shaji Kailas Addresses Mohanlal Collaboration Rumors
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·