07 June 2025, 08:28 PM IST

1.ഗോപിനാഥൻ നായർ 2.മോഹൻലാൽ
കൊല്ലം: ആലപ്പുഴ ജില്ലാ സഹകരണ ബാങ്കിന്റെ മുന്‍ ജനറല്‍ മാനേജറും നടന്‍ മോഹന്‍ലാലിന്റെ അമ്മയുടെ മൂത്ത സഹോദരനുമായ ഗോപിനാഥന്‍ നായര്‍ (93) അന്തരിച്ചു. ശനിയാഴ്ച പുലര്‍ച്ചെ അമൃതപുരിയില്‍ ആയിരുന്നു അന്ത്യം.
മോഹന്‍ലാല്‍ എന്ന പേരും പ്യാരി ലാല്‍ എന്ന ജ്യേഷ്ഠന്റെ പേരും അമ്മാവന്‍ തിരഞ്ഞെടുത്തതാണെന്ന് മോഹന്‍ലാല്‍ നാളുകള്‍ക്ക് മുന്‍പ് മാതൃഭൂമി ഓണപ്പതിപ്പിലെ ആത്മകഥാ പംക്തിയില്‍ പറഞ്ഞിരുന്നു.
മാതാ അമൃതാനന്ദമയിയുടെ ഭക്തനും ആശ്രമത്തിലെ സജീവ പ്രവര്‍ത്തകനുമായിരുന്നു ഗോപിനാഥന്‍ നായര്‍. സംസ്‌കാര ചടങ്ങുകള്‍ ഞായറാഴ്ച വൈകുന്നേരം അമൃതപുരി ആശ്രമത്തില്‍ നടക്കും.
ഭാര്യ: രാധാഭായി. മകള്‍: ഗായത്രി, മരുമകന്‍: രാജേഷ്. ചെറുമകള്‍: ദേവിക
Content Highlights: Gopinathan Nair, Mohanlal`s Uncle, Passes Away
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·