Published: June 18 , 2025 11:02 AM IST
1 minute Read
കൊൽക്കത്ത∙ ഐഎസ്എൽ ക്ലബ് മോഹൻ ബഗാൻ സൂപ്പർ ജയന്റ്സിനുണ്ടായിരുന്ന ട്രാൻസ്ഫർ വിലക്ക് നീക്കി ഫിഫ അച്ചടക്ക കമ്മിറ്റി. ഇതോടെ അടുത്ത സീസണിൽ ക്ലബ്ബിന് പുതിയ താരങ്ങളുമായി കരാറിലെത്താം.
2023ൽ ടീമിൽ എത്തിയ ഓസ്ട്രേലിയൻ സ്ട്രൈക്കർ ജേസൺ കമിങ്സിന്റെ മുൻ ക്ലബ്ബിനു നൽകാനുള്ള തുകയിൽ കുടിശിക വരുത്തിയതിനെ തുടർന്നാണ് കൊൽക്കത്ത ക്ലബ്ബിന് കഴിഞ്ഞ മാസം ഫിഫ ട്രാൻസ്ഫർ വിലക്ക് ഏർപ്പെടുത്തിയത്.
ഐഎസ്എൽ ക്ലബ്ബുകൾക്കുള്ള ട്രാൻസ്ഫർ ജാലകം ഈ മാസം 9ന് ആരംഭിച്ചിരുന്നു.
English Summary:








English (US) ·