Authored by: അശ്വിനി പി|Samayam Malayalam•22 Sept 2025, 2:02 pm
അടൂർ ഗോപാലകൃഷ്ണന് ശേഷം മലയാള സിനിമയ്ക്ക് ലഭിയ്ക്കുന്ന രണ്ടാമത്തെ ദാദാസാഹെബ് ഫൽകെ പുരസ്കാരമാണ് ഇപ്പോൾ മോഹൻലാലിലൂടെ കിട്ടിയിരിക്കുന്നത്. ഇതിനിടയിൽ ദുൽഖർ സൽമാന്റെ പേരും ഈ പുരസ്കാരവും എങ്ങനെ വന്നു?
ദാദാസാഹെബ് ഫൽകെ ഇൻറർനാഷണൽ ഫെസ്റ്റിവൽ പുരസ്കാരം2004 ൽ ആണ് അടൂർ ഗോപാല കൃഷ്ണന് ദാദാസാഹെബ് ഫൽകെ പുരസ്കാരം ലഭിച്ചത്. അന്നത്തെ രാഷ്ട്രപതി എപിജെ അബ്ദുൾ കലാമിൽ നിന്ന് അദ്ദേഹം പുരസ്കാരം ഏറ്റവാങ്ങി. അതിന് മുൻപ് മലയാളത്തിലൊരു ഫൽകെ എത്തിയിട്ടില്ല. ഇപ്പോൾ ഇരുപത് വർഷങ്ങൾക്ക് ശേഷം ആ പുരസ്കാരം മലയാളത്തിലേക്ക് എത്തിച്ചത് നടനവിസ്മയം മോഹൻലാൽ ആണ്. ഇതിനിടയിൽ എങ്ങനെയാണ് ദുൽഖറിന്റെ പേര് വന്നത്.
Also Read: ബിഗ് ബോസിലേക്ക് പോകുമ്പോൾ ഞാൻ പാപ്പരായിരുന്നു; ശബ്ദം പ്രശ്നമായി എന്ന് അകത്ത് നിന്നേ മനസ്സിലായി എന്ന് റെന ഫാത്തിമ2023 ൽ ദുൽഖറിന് ദാദാസൈഹെബ് പുരസ്കാരം ലഭിച്ചു എന്ന് പറഞ്ഞ് ഫോട്ടോകൾ സഹിതം ആണ് സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. ദുൽഖറിന് ദാദാസാഹെബ് പുരസ്കാരം ശരിക്കും കിട്ടിയോ എന്ന് തിരഞ്ഞ് ഗൂഗിളിൽ എത്തിയവരും കുറവല്ല. ദാദാസാഹെബ് ഫൽകെ പുരസ്കാരത്തിന് സമാനമായ പുരസ്കാരവും കൈയ്യിൽ പിടിച്ച് ദുൽഖർ നിൽക്കുന്ന ചിത്രം ഫേക്ക് അല്ല, എന്നാൽ ഇത് രാജ്യം ആദരിച്ചു നൽകുന്ന പരമോന്നത ബഹുമതിയും അല്ല!
Also Read: പ്രായം വെറുമൊരു നമ്പറാണ് എന്നൊക്കെ പറഞ്ഞാലും ഉള്ളിലൊരു തേങ്ങലുണ്ട്, 42 വയസ്സായി; പിറന്നാൾ ദിനത്തിൽ റിമി ടോമി
തകര്‍ത്തടിച്ച് ഇന്ത്യന്‍ ബാറ്റര്‍മാര്‍; തകര്‍ന്ന് തരിപ്പിണമായി പാകിസ്താന്‍
ദാദാസാഹെബ് ഫൽകെ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ പുരസ്കാരമാണ് ദുൽഖർ നേടിയത്. ഫിലിം ഫെസ്റ്റിവലും, ഫൽകെ പുരസ്കാരവും രണ്ടും രണ്ടാണ്. 2023 ൽ ചുപ് എന്ന ഹിന്ദി ചിത്രത്തിലെ നെഗറ്റീവ് റോളിന് വേണ്ടിയാണ് മികച്ച വില്ലനുള്ള പുരസ്കാരം ദുൽഖറിന് ലഭിച്ചത്. ഹിന്ദി ഫിലിം ഇന്റസ്ട്രിയിൽ നിന്ന് ദുൽഖറിന് ലഭിച്ച ആദ്യത്തെ പുരസ്കാരമായിരുന്നു അത്, അതും നെഗറ്റീവ് വേഷത്തിന് വേണ്ടി. ആ പുരസ്കാര ലബ്ധിയുടെ ചിത്രങ്ങളുമായിട്ടാണ് ഇപ്പോൾ ചിലർ ദുൽഖറിനും ദാദാസാഹെബ് കിട്ടി എന്ന് പോസ്റ്റ് ചെയ്യുന്നത്.

രചയിതാവിനെക്കുറിച്ച്അശ്വിനി പിസമയം മലയാളത്തില്‍ എന്റര്‍ടൈന്‍മെന്റ് സെക്ഷനില്‍ സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസറാണ് അശ്വിനി പി. 2013 ലാണ് പത്രപ്രവർത്തക എന്ന നിലയിലുള്ള കരിയർ ആരംഭിച്ചത്. വൺഇന്ത്യ - ഫിൽമിബീറ്റ് പോലുള്ള ദേശീയ മാധ്യമങ്ങളിൽ പ്രവൃത്തിച്ചു. സിനിമ മേഖലയെ വളരെ ഗൗരവമായി കാണുകയും ആ വിഷയത്തെ കുറിച്ച് അറിയാനും എഴുതാനുമാണ് താത്പര്യം. സിനിമാ രംഗത്തെ എഴുത്തുകാരുമായും സംവിധായകന്മാരായും അഭിനേതാക്കളുമായി അഭിമുഖം നടത്തിയിട്ടുണ്ട്. സിനിമ ചർച്ചകളിൽ പങ്കെടുത്തിട്ടുണ്ട്. നവമാധ്യമ രംഗത്ത് പന്ത്രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം. പൊളിട്ടിക്കല്‍ സയന്‍സില്‍ ബിരുദവും ജേര്‍ണലിസത്തില്‍ ഡിപ്ലോമയും നേടി.... കൂടുതൽ വായിക്കുക





English (US) ·