മോഹൻലാൽ ആരാധകർ കാത്തിരുന്ന പ്രഖ്യാപനം; 'തുടരും' ഒടിടി, 'ഛോട്ടാ മുംബൈ' റീ റിലീസ് തീയതികൾ ഇതാ

7 months ago 9

26 May 2025, 06:58 PM IST

thudarum chotta mumbai

പ്രതീകാത്മക ചിത്രം | Photo: Facebook/ Mohanlal, JioHotstar Malayalam

മോഹന്‍ലാല്‍ ആരാധകര്‍ കാത്തിരുന്ന രണ്ട് പ്രഖ്യാപനങ്ങള്‍ തിങ്കളാഴ്ച പുറത്തുവന്നു. തീയേറ്ററില്‍ വിജയകരമായി ഒടിക്കൊണ്ടിരിക്കുന്ന 'തുടരും' ഒടിടി റിലീസിന്റേയും 'ഛോട്ടാ മുംബൈ'യുടെ റീ റിലീസിന്റേയും തീയതികള്‍ പ്രഖ്യാപിച്ചു. നേരത്തെ, നീട്ടിവെച്ച 'ഛോട്ടാ മുംബൈ' റീ- റിലീസ് തീയതി മോഹന്‍ലാല്‍ തന്നെയാണ് പ്രഖ്യാപിച്ചത്. 'തുടരും' ഒടിടി റിലീസ് ഡേറ്റ് ജിയോഹോട്‌സ്റ്റാര്‍ മലയാളവുമാണ്‌ പുറത്തുവിട്ടത്.

മേയ് 30-ന് 'തുടരും' ജിയോഹോട്‌സ്റ്റാറില്‍ സ്ട്രീമിങ് ആരംഭിക്കും. തീയേറ്ററില്‍ പ്രദര്‍ശനത്തിനെത്തി ഒരുമാസം പിന്നിട്ട ശേഷമാണ് ചിത്രം ഒടിടിയില്‍ എത്തുന്നത്. ഏപ്രില്‍ 25-നായിരുന്നു തരുണ്‍ മൂര്‍ത്തി സംവിധാനംചെയ്ത ചിത്രം തീയേറ്ററുകളില്‍ റിലീസ് ചെയ്തത്.

'തുടരും' തീയേറ്ററുകളില്‍ പ്രദര്‍ശനം തുടരുന്നതിനാലാണ് 'ഛോട്ടാ മുംബൈ' റിലീസ് നീട്ടിവെച്ചത്. നേരത്തെ, മോഹന്‍ലാലിന്റെ പിറന്നാള്‍ ദിനത്തില്‍ മേയ് 21-ന് ചിത്രം പ്രദര്‍ശനത്തിനെത്തുമെന്നായിരുന്നു പ്രഖ്യാപിച്ചിരുന്നത്. ജൂണ്‍ ആറാണ് പുതുക്കിയ റീ- റിലീസ് ഡേറ്റ്.

അന്‍വര്‍ റഷീദ് സംവിധാനംചെയ്ത ഛോട്ടാ മുംബൈ 2007-ല്‍ വിഷുവിനോട് അനുബന്ധിച്ചാണ് റിലീസ് ചെയ്തത്. റീ മാസ്‌റ്റേഡ് 4K അറ്റ്‌മോസ് പതിപ്പാണ് ജൂണ്‍ ആറിന് തീയേറ്ററുകളില്‍ എത്തുക.

Content Highlights: Mohanlal's Thudarum May 30th OTT merchandise connected JioHotstar, Chotta Mumbai re-release connected June 6th

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article