
മോഹൻലാൽ ശ്രീലങ്കൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ, മോഹൻലാലും മമ്മൂട്ടിയും മഹേഷ് നാരായണൻ ചിത്രത്തിന്റെ സെറ്റിൽ | Photo: Screen grab/ Newsfirst English, Special Arrangement
താരനിരയുടെ വലുപ്പംകൊണ്ട് മലയാളസിനിമാ ലോകത്ത് അടുത്ത കാലത്തായി വലിയ തോതില്‍ ചര്‍ച്ച ചെയ്യപ്പെടുന്നത് മഹേഷ് നാരായണന്റെ മോഹല്‍ലാല്‍- മമ്മൂട്ടി ചിത്രമാണ്. മലയാളത്തിന്റെ താരരാജാക്കന്മാര്‍ക്കുപുറമേ, കുഞ്ചാക്കോ ബോബന്‍, ഫഹദ് ഫാസില്‍, നയന്‍താര, രേവതി, ദര്‍ശന രാജേന്ദ്രന്‍, ഗ്രേസ് ആന്റണി അടക്കം നിരവധി താരങ്ങള്‍ ചിത്രത്തിന്റെ ഭാഗമാണ്. ചിത്രത്തിന്റെ എട്ടാം ഷെഡ്യള്‍ ചിത്രീകരണം ശ്രീലങ്കയില്‍ തുടങ്ങിയിരുന്നു. ചിത്രത്തിന്റെ പേര് ഔദ്യോഗികമായി ഇതുവരെ പുറത്തുവിട്ടിട്ടില്ലെങ്കിലും അതിനെ ചുറ്റിപ്പറ്റി ഏറെ നാളായി ചര്‍ച്ചകള്‍ തുടരുകയാണ്.
രാജ്യത്ത് എത്തിയ മോഹന്‍ലാലിനെ സ്വാഗതംചെയ്തുകൊണ്ടുള്ള ശ്രീലങ്കന്‍ ടൂറിസത്തിന്റെ സാമൂഹികമാധ്യമ പോസ്റ്റ് വളരേയേറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. അവരുടെ പോസ്റ്റില്‍ 'പേട്രിയറ്റ്' എന്നാണ് ചിത്രത്തിന്റെ പേര് എന്ന് പരാമര്‍ശിച്ചിരുന്നു. ഇതിപ്പോള്‍ മോഹന്‍ലാല്‍ തന്നെ സ്ഥിരീകരിക്കുകയാണ്. ഒരു ശ്രീലങ്കന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് മോഹന്‍ലാല്‍ പേര് വെളിപ്പെടുത്തുന്നത്.
ഷൂട്ടിങ്ങിനെത്തിയ മോഹന്‍ലാലിന് വലിയ സ്വീകരണമാണ് ശ്രീലങ്കയില്‍ ലഭിച്ചത്. ശ്രീലങ്കന്‍ പാര്‍ലമെന്റ് അദ്ദേഹത്തെ ആദരിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ഒരു ശ്രീലങ്കന്‍ മാധ്യമത്തില്‍ അദ്ദേഹത്തിന്റെ അഭിമുഖം വന്നത്. ഇതിലാണ് മോഹന്‍ലാല്‍ ചിത്രത്തിന്റെ പേര് വെളിപ്പെടുത്തിയത്. ശ്രീലങ്കയില്‍ എത്തിയതിന്റെ അനുഭവം ചോദിച്ചപ്പോഴാണ് മോഹന്‍ലാല്‍ ചിത്രത്തെക്കുറിച്ച് സംസാരിച്ചത്.
'ഇതെന്റെ രണ്ടാം സന്ദര്‍ശനമാണ്. നേരത്തെ ഒരു ഷെഡ്യൂളിന് ഇവിടെ വന്നിരുന്നു. ഒരുവലിയ ചിത്രമാണ് ഞങ്ങള്‍ ചെയ്യുന്നത്. താരനിരയുടെ കാര്യത്തിലാണ് ചിത്രം വലുതാവുന്നത്. ഞാന്‍, മമ്മൂട്ടി, ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന്‍ അടക്കം നിരവധിപ്പേര്‍. 'പേട്രിയറ്റ്' എന്നാണ് ചിത്രത്തിന്റെ പേര്. ഇന്ത്യയിലും വിദേശത്തുമായാണ് ചിത്രം സംഭവിക്കുന്നത്. ഇന്ത്യ, ബാക്കു, യുകെ, ഗള്‍ഫ് എന്നിവിടങ്ങളിലും ഏതാനും ഭാഗങ്ങള്‍ ശ്രീലങ്കയിലുമായാണ് ചിത്രീകരണം', എന്നായിരുന്നു ചിത്രത്തെക്കുറിച്ച് മോഹന്‍ലാലിന്റെ വാക്കുകള്‍.
Content Highlights: Mohanlal reveals the rubric of his highly anticipated multi-starrer movie with Mammootty
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·