സ്വന്തം ലേഖിക
22 June 2025, 12:25 PM IST

മോഹൻലാൽ | ഫോട്ടോ: ബി. മുരളികൃഷ്ണൻ | മാതൃഭൂമി
കൊച്ചി : ആളിക്കത്തിയ വിവാദങ്ങള്‍ക്ക് ശേഷം താര സംഘടനയായ അമ്മയുടെ വാർഷിക ജനറൽ ബോഡി യോഗം എറണാകുളം ഗോകുലം പാർക്ക് കൺവെഷൻ സെന്ററിൽ നടക്കുന്നു. യോഗത്തിൽ പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് ഉണ്ടാകും. വോട്ടെടുപ്പ് ഒഴിവാക്കിയേക്കുമെന്നും പ്രസിഡന്‍റായി മോഹൻലാൽ തന്നെ എത്തുമെന്നുമാണ് സൂചന. ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് ബാബുരാജ് എത്താനാണ് സാധ്യത. നിലവില്‍ അമ്മയുടെ ജോയിന്റ് സെക്രട്ടറിയാണ് ബാബുരാജ്.
പ്രസിഡന്റ് സ്ഥാനത്ത് മോഹൻലാൽ തുടരണമെന്ന് അഡ്ഹോക്ക് കമ്മിറ്റി ആവശ്യപ്പെടുമെന്നാണ് വിവരം. അഡ്ഹോക്ക് കമ്മിറ്റിയുടെ അവസാന യോഗത്തിൽ എടുത്ത തീരുമാനങ്ങളും ജനറൽ ബോഡിയിൽ അവതരിപ്പിക്കും.
ജനറൽ സെക്രട്ടറി സിദ്ദിഖും ട്രഷറർ ഉണ്ണി മുകുന്ദനും രാജിവെച്ച സ്ഥാനങ്ങളിലേക്ക് പുതിയ ഭാരവാഹികളെ കണ്ടെത്തും.15 വർഷത്തിന് ശേഷം നടൻ ജഗതി ശ്രീകുമാറും ഇത്തവണ ജനറൽ ബോഡി മീറ്റിങ്ങിൽ പങ്കെടുക്കാനെത്തിയിട്ടുണ്ട്. 2011 ലാണ് അദ്ദേഹം അവസാനമായി എഎംഎംഎയുടെ ജനറൽ ബോഡിക്ക് എത്തിയത്.
അവസാന വാര്‍ഷിക ജനറല്‍ബോഡിയില്‍ തെരഞ്ഞെടുപ്പിലൂടെ സ്ഥാനമേറ്റ കമ്മിറ്റി വിവാദങ്ങളെ തുടര്‍ന്ന് ഒന്നടങ്കം രാജിവച്ചിരുന്നു. തുടര്‍ന്ന് നിലവില്‍ അഡ്‌ഹോക് കമ്മിറ്റിയാണ് അമ്മയുടെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നത്. കഴിഞ്ഞ വര്‍ഷം ആഗസ്റ്റ് 27നാണ് എഎംഎംഎയില്‍ കൂട്ടരാജി നടന്നത്.ഹേമ കമ്മറ്റി റിപ്പോർട്ടും തുടർന്നുണ്ടായ വിവാദ വെളിപ്പെടുത്തലുകൾക്കും പിന്നാലെ പ്രസിഡന്‍റായിരുന്ന മോഹന്‍ലാല്‍ ഉള്‍പ്പെടെയുള്ളവർരാജി വെച്ച് ഭരണസമിതി പിരിച്ചുവിടുകയായിരുന്നു.
Content Highlights: AMMA General Body Meeting: Mohanlal Likely to Continue arsenic President
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·