മോഹൻലാൽ, വിഷ്ണു മഞ്ജു, പ്രഭാസ്; നീണ്ട താരനിര, 'കണ്ണപ്പ' ഗ്രാൻഡ് കേരളാ ട്രെയ്ലർ ലോഞ്ച് കൊച്ചിയിൽ

7 months ago 6

തെലുങ്ക് നടൻ വിഷ്ണു മഞ്ചു നായകനായെത്തുന്ന പുതിയ ചിത്രം കണ്ണപ്പ പാൻ ഇന്ത്യൻ റിലീസിനൊരുങ്ങുകയാണ്. മോഹൻലാൽ, പ്രഭാസ്, അക്ഷയ് കുമാർ ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളിൽ കണ്ണപ്പയിൽ എത്തുന്നുണ്ട്. ഇപ്പോഴിതാ കേരളത്തിലെ പ്രേക്ഷകർക്ക് സന്തോഷ വാർത്തയുമായി ചിത്രത്തിന്റെ ഗ്രാൻഡ് ട്രയ്ലർ ലോഞ്ച് ഇവന്റ് കേരളത്തിൽ നടത്തുന്നു എന്ന വാർത്ത ഔദ്യോഗികമായി അറിയിച്ചു.

ജൂൺ 14-ന് കൊച്ചിയിലെ ലേ മെറിഡിയൻ ഹോട്ടലിൽ വൈകീട്ട് അഞ്ച് മണിക്ക് നടക്കുന്ന ഇവെന്റിൽ മോഹൻലാൽ, വിഷ്ണു മഞ്ജു, മോഹൻബാബു, മുകേഷ് റിഷി, പ്രഭുദേവ, ശരത് കുമാർ തുടങ്ങീ സിനിമയിലെ താരങ്ങളും അണിയറപ്രവർത്തകരും മലയാള സിനിമാ മേഖലയിലെ ക്ഷണിക്കപ്പെട്ട അതിഥികളും പങ്കെടുക്കും. ചിത്രത്തിന്റെ കേരളാ വിതരണം നിർവഹിക്കുന്നത് ആശിർവാദ് സിനിമാസാണ് ‌.

മുകേഷ് കുമാർ സിങ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം കണ്ണപ്പ ജൂൺ 27-ന് ആഗോളതലത്തിൽ തിയേറ്ററുകളിൽ റിലീസാകും. കിരാത എന്ന കഥാപാത്രത്തെയാണ് മോഹൻലാൽ കണ്ണപ്പയിൽ അവതരിപ്പിക്കുന്നത്. രുദ്ര എന്ന കഥാപാത്രമായാണ് പ്രഭാസ് സിനിമയിൽ വരുന്നത്. മോഹൻ ബാബുവിൻറെ ഉടമസ്ഥതയിലുള്ള 24 ഫ്രെയിംസ് ഫാക്‌ടറി, എവിഎ എൻറർടെയ്ൻമെന്റ്സ് എന്നീ ബാനറുകളിലാണ് ചിത്രം നിർമിക്കുന്നത്.

മുകേഷ് കുമാർ സിങ്, വിഷ്‌ണു മഞ്ചു, മോഹൻ ബാബു എന്നിവർ ചേർന്നാണ് സംഭാഷണം ഒരുക്കിയിരിക്കുന്നത്. വിഷ്ണു മഞ്ജു നായകനായെത്തുന്ന ചിത്രത്തിൽ മോഹൻലാൽ, പ്രഭാസ്, അക്ഷയ് കുമാർ, പ്രീതി മുകുന്ദൻ, കാജൽ അഗർവാൾ, ശരത് കുമാർ, മോഹൻ ബാബു, അര്പിത് രംഗ, കൗശൽ മന്ദ ദേവരാജ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി, ഇംഗ്ലീഷ് തുടങ്ങി ആറോളം ഭാഷകളിൽ ചിത്രം വേൾഡ് വൈഡ് റിലീസായെത്തും.

Content Highlights: Kannappa Grand Kerala trailer motorboat Kochi

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article