മോൾ അറിയപ്പെടുന്ന താരം എന്തിനാ അച്ഛനെ കഷ്ടപ്പെടാൻ വിടുന്നത്; ഇനി വിടരുതെന്ന് സ്വാസികയോട് സോഷ്യൽ മീഡിയ; മറുപടി

6 months ago 7

Authored by: ഋതു നായർ|Samayam Malayalam6 Jul 2025, 8:19 am

വൈഗ എന്ന തമിഴ് ചിത്രത്തിലൂടെയാണ് സ്വാസിക അഭിനയജീവിതത്തിലേക്ക് കടക്കുന്നത്. ഇക്കഴിഞ്ഞ വര്ഷം ആയിരുന്നു സ്വാസികയുടെ വിവാഹം

സ്വാസികസ്വാസിക (ഫോട്ടോസ്- Samayam Malayalam)
മലയാളികൾക്ക് ഏറെ ഇഷ്ടപെട്ട നടിയാണ് സ്വാസിക. 'എ ബോൾഡ് ആൻഡ് ബ്യൂട്ടിഫുൾ ആക്ട്രസ്സ്', എന്ന് അക്ഷരം തെറ്റാതെ സ്വാസികയെ വിളിക്കാം. സ്വാസികയുടെ തുടക്കം തമിഴ് സിനിമയിൽ നിന്നാണെങ്കിലും മിനി സ്‌ക്രീനിലൂടെയാണ് മലയാള ബിഗ് സ്‌ക്രീൻ രംഗത്തേക്ക് സ്വാസിക തുടക്കം കുറിക്കുന്നത്. വലുതും ചെറുതുമായ നിരവധി കഥാപാത്രങ്ങൾ മലയാള സിനിമയിൽ സ്വാസിക ചെയ്തിട്ടുണ്ട്. എന്നാൽ ഇന്ന് അന്യഭാഷാ ചിത്രങ്ങളിലാണ് സ്വാസിക കൂടുതൽ തിളങ്ങുന്നത്. ഈ അടുത്തിടെ ഇറങ്ങിയ നിരവധി ചിത്രങ്ങളിൽ തകർപ്പൻ വേഷത്തിലാണ് സ്വാസിക പ്രത്യക്ഷപ്പെട്ടത്.

സ്വാസികയുടെ ഏറ്റവും പുതിയ സിനിമകളിൽ അങ്കം അട്ടഹാസം, മാമൻ, അറ്റ് വൺസ് എന്നിവയാണുള്ളത്. മലയാളത്തിൽ നിന്നും വലിയ ഓഫറുകൾ ഒന്നും വന്നിരുന്നില്ലെന്നും സ്വാസിക പറഞ്ഞിരുന്നു. അതേസമയം തനിക്ക് പെർഫോം ചെയ്യാൻ നല്ലൊരു കഥാപാത്രം കിട്ടിയാൽ മലയാളത്തിൽ പ്രതിഫലം പോലും നോക്കാതെ താൻ വരുമെന്നും സ്വാസിക പറഞ്ഞിരുന്നു.

യൂട്യൂബർ കൂടിയായ സ്വാസിക മിക്കപ്പോഴും വീഡിയോസ് അപ്‌ലോഡ് ചെയ്യാറുണ്ട്. കൂടുതലും കുടുംബത്തിലെ കുഞ്ഞു കുഞ്ഞു വിശേഷങ്ങൾ ആണ് സ്വാസിക പങ്കിടുക. ഏറ്റവും ഒടുവിലായി സ്വാസിക സർപ്രൈസ് ആയി വീട്ടിലേക്ക് വരുന്നതും ആ സന്തോഷവുമാണ് പങ്കുവച്ചത്. അതേസമയം ഒരു വർഷത്തിനുശേഷം അച്ഛൻ നാട്ടിൽ എത്തിയ സന്തോഷവും സ്വാസികക്ക് ഉണ്ട്. ഏറെക്കാലമായി പ്രവാസിയാണ് അച്ഛൻ. ബഹ്‌റിനിൽ ആണ് സ്വാസികയുടെ അച്ഛൻ.

ALSO READ:അഞ്ചാം തീയതി ഓസിക്ക് ഭാഗ്യദിനമാണ്! നാല് പെൺമക്കൾക്ക് ശേഷം വീട്ടിലേക്ക് ഒരു ആൺകുട്ടി; വിവാഹവും പിറന്നാളും അഞ്ചിന്

മകളുടെ വിവാഹത്തിന് വന്നുപോയ അദ്ദേഹം ഇപ്പോഴാണ് നാട്ടിൽ എത്തുന്നത്. സുഖം ഇല്ലാതെ ആയപ്പോൾ തങ്ങൾ നിര്ബന്ധിച്ചാണ് അദ്ദേഹം നാട്ടിലെ എത്തിയതെന്നും സ്വാസിക പറയുന്നുണ്ട്. എന്നാൽ അച്ഛൻ തീരെ അവശൻ ആയെന്നും ഇനി അദ്ദേഹത്തെ പുറം രാജ്യത്തേക്ക് വിടരുതെന്നാണ് ആരാധരുടെ അഭ്യർത്ഥന. പക്ഷേ ആരോഗ്യമുള്ള കാലം അത്രയും ജോലി ചെയ്തു ജീവിക്കാൻ ആണ് അദ്ദേഹത്തിന് താത്പര്യമെന്ന് പുതിയ വീഡിയോയിൽ നിന്നും വ്യക്തം. ഇനി അച്ഛൻ പോകണ്ട എന്ന് സ്വാസിക വീഡിയോയിൽ പറയുന്നത് കേൾക്കാം. എന്നാൽ അതിനു മറുപടിയായി അച്ഛൻ പറയുന്നതും തിരികെ പോകുന്നതിനെകുറിച്ചാണ്.

ALSO READ: ഏറ്റവും സങ്കടം തോന്നിയ കല്യാണം! റിസ്‌പഷനാണ് അനിലാന്റി വരണമെന്ന് പറഞ്ഞു കോൾ വന്നു; എനിക്ക് അറിയില്ല ഞാൻ എന്തിനാ സങ്കടപ്പെട്ടതെന്ന്നിരവധി അഭിപ്രായങ്ങൾ ആണ് വീഡിയോയ്ക്ക് ലഭിച്ചതും. അതേസമയം കരിയറിൽ കൂടുതൽ ശ്രദ്ധിക്കുകയാണ് സ്വാസിക. സൂരി നായകനായെത്തിയ പുതിയ തമിഴ് ചിത്രം മാമന്റെ വിശേഷങ്ങൾ സ്വാസിക പങ്കുവച്ചിരുന്നു. ഗിരിജ എന്ന കഥാപാത്രമായിട്ടാണ് സ്വാസിക എത്തിയത്. തെലുഗു സിനിമകളിലും ഇപ്പോൾ സ്വാസിക സജീവമാണ്. ഭർത്താവ് പ്രേമും അന്യഭാഷാസീരിയലുകളിൽ സജീവമാണ്.

Read Entire Article