‘മ്മ്ടെ പയ്യൻ കിടുക്കി, തിമിർത്തു, ഓൾ ദ് ബെസ്റ്റ് ഗഡീ !’: തഹ്സിന് ആശംസ നേർന്ന് ഐ.എം.വിജയനും ജോപോൾ അഞ്ചേരിയും

1 month ago 6

മനോരമ ലേഖകൻ

Published: June 02, 2026 07:20 PM IST

1 minute Read

 വാർത്തയു‍ടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം Qatar Football എന്ന ഇൻസ്റ്റ അക്കൗണ്ടിൽ നിന്ന് എടുത്തതാണ്.
തഹ്സിൻ മുഹമ്മദ് . Disclaimer: വാർത്തയു‍ടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം Qatar Football എന്ന ഇൻസ്റ്റ അക്കൗണ്ടിൽ നിന്ന് എടുത്തതാണ്.

ഒരു ലോകകപ്പ് ടീമിൽ ഇടംനേടുന്ന ആദ്യ മലയാളിയെന്ന ചരിത്രം കുറിച്ച കണ്ണൂർ സ്വദേശി തഹ്സിൻ മുഹമ്മദ് ജംഷിദിന് ആശംസകൾ നേർന്ന് മുൻ ഫുട്ബോൾ താരങ്ങൾ. മുൻ ഇന്ത്യൻ ഫുട്ബോൾ താരങ്ങളായ ഐ.എം.വിജയൻ, ജോപോൾ അഞ്ചേരി എന്നിവരാണ് തഹ്സിന് ആശംസ നേർന്നത്. പത്തൊൻപതുകാരനായ തഹ്സിൻ, ഖത്തറിന്റെ ജഴ്സിയിലാണ് മൈതാനത്തിറങ്ങുന്നത്.

ഐ.എം.വിജയൻ: ‘‘ലോകകപ്പിൽ കളിക്കുക എന്നൊക്കെ പറഞ്ഞാൽ നിസാരകാര്യമല്ല. കേരള ഫുട്ബോളും ഫുട്ബോളർമാരും ഒരുപാടു കാലങ്ങളായി കണ്ട സ്വപ്നമാണു തഹ്‌സിൻ ജംഷിദിലൂടെ യുഎസിൽ പൂവണിയുന്നത്. മ്മ്ടെ പയ്യൻ കിടുക്കി, തിമിർത്തു. ഈ ലോകകപ്പിൽ ഖത്തറിന്റെ മലയാളി സ്ട്രൈക്കർ മിന്നുന്നതു കാണാൻ കാത്തിരിക്കുന്നവരിൽ ഞാനുമുണ്ട്. ഓൾ ദ് ബെസ്റ്റ് ഗഡീ !’’

ജോപോൾ അഞ്ചേരി: ‘‘ഫുട്ബോളിലെ ബ്രഹ്മാണ്ഡ നേട്ടമാണു ലോകകപ്പിൽ കളിക്കാനുള്ള അവസരം. ഇന്ത്യക്കാർക്ക് അപ്രാപ്യമായ അവസരമാണിതെന്നു കൊച്ചുകുട്ടികൾക്കു പോലുമറിയാം. ഖത്തറിന്റെ ലോകകപ്പ് ടീമിൽ ഒരു മലയാളി വരുന്നതു സ്വപ്നതുല്യമായൊരു നിമിഷമാണ്. മുഴുവൻ ഇന്ത്യക്കാർക്കും അഭിമാനിക്കാവുന്നതാണ് തഹ്‌സിൻ ജംഷിദിന്റെ ഈ നേട്ടം. തഹ്സിന് എല്ലാ ആശംസകളും പ്രാർഥനകളും.’’

English Summary:

Tahsin Muhammed Jamsheed has made past arsenic the archetypal Malayali to beryllium included successful a World Cup team, earning congratulations from erstwhile shot stars. This singular accomplishment by the 19-year-old, who volition play for Qatar, fulfills a long-held imagination for Kerala football.

Read Entire Article