യാനിക് സിന്നറും കാർലോസ് അൽകാരസും ഫ്രഞ്ച് ഓപ്പൺ ടെന്നിസ് നാലാംറൗണ്ടിൽ; കിരീടപ്പോരാട്ടം കടുക്കും

7 months ago 7

മനോരമ ലേഖകൻ

Published: June 01 , 2025 10:08 AM IST

1 minute Read

യാനിക് സിന്നർ മത്സരത്തിനിടെ.
യാനിക് സിന്നർ മത്സരത്തിനിടെ.

പാരിസ് ∙ ഫ്രഞ്ച് ഓപ്പൺ ടെന്നിസിൽ കിരീടപ്പോരാട്ടം കടുപ്പിച്ച് സൂപ്പർ താരങ്ങളുടെ മുന്നേറ്റം. ഫ്രഞ്ച് ഓപ്പണിൽ കന്നി കിരീടം ലക്ഷ്യമിടുന്ന ഒന്നാം സീഡ് യാനിക് സിന്നറും നിലവിലെ ചാംപ്യൻ കാർലോസ് അൽകാരസും പുരുഷ സിംഗി‍ൾസിൽ നാലാം റൗണ്ടിലേക്കു മുന്നേറി. സിന്നർ ചെക്ക് റിപ്പബ്ലിക് താരം ജെറി ലെഹക്കയെ അനായാസം കീഴടക്കിയപ്പോൾ (6-0, 6-1, 6-2) അൽകാരസ് ബോസ്നിയയുടെ ഡാമിർ സുംഹറിനെതിരെ വിയർത്തു ജയിച്ചു (6-1, 6-3, 4-6, 6-4).

പുരുഷൻമാരിൽ മൂന്നാം സീഡ് ജർമനിയുടെ അലക്സാണ്ടർ സ്വരേവ്, അഞ്ചാം സീഡ‍് ബ്രിട്ടന്റെ ജാക്ക് ഡ്രേപ്പർ എന്നിവരും നാലാം റൗണ്ടിലെത്തി.

വനിതകളിൽ അമേരിക്കയുടെ ജെസിക്ക പെഗുല മുൻ വിമ്പിൾഡൻ ചാംപ്യൻ മാർകേറ്റ വാന്ദ്രസോവയെ അട്ടിമറിച്ചു (3-6, 6-4, 6-2). പത്താം സീഡ് സ്പെയിനിന്റെ പൗലോ ബഡോസയെ വീഴ്ത്തി ഓസ്ട്രേലിയൻ താരം ഡാരിയ കസറ്റ്കിനയും (6-1, 7-5) മുന്നേറി. ആറാം സീഡ് റഷ്യയുടെ മിറ ആൻഡ്രീവയാണ് വനിതകളിൽ നാലാം റൗണ്ടിലെത്തിയ മറ്റൊരു പ്രമുഖ താരം.

പുരുഷ ഡബിൾസിൽ ഇന്ത്യയുടെ എൻ.ശ്രീറാമും മെക്സിക്കോയുടെ മിഗുവേൽ വരേലയും ചേർന്ന സഖ്യം രണ്ടാം റൗണ്ടിൽ പുറത്തായി. നാലാം സീഡായ ഇറ്റലിയുടെ സിമോൺ ബോലെല്ലി– ആൻഡ്രി വാവസോറി സഖ്യത്തോടാണ് കീഴടങ്ങിയത് (3-6, 4-6)

English Summary:

Sinner's Smooth Sailing: French Open Fourth Round Awaits

Read Entire Article