Published: September 03, 2025 01:59 PM IST
1 minute Read
അബുദാബി ∙ രാജ്യാന്തര ക്രിക്കറ്റിൽ യുഎഇയ്ക്ക് ആദ്യ വിജയം നേടിക്കൊടുത്ത ക്യാപ്റ്റനും മലയാളിയുമായ സി.പി. റിസ്വാൻ വിരമിച്ചു. 2022ൽ ഓസ്ട്രേലിയയിൽ നടന്ന ട്വന്റി20 ലോകകപ്പിൽ നമീബിയയ്ക്കെതിരെ യുഎഇ ജയിച്ച മത്സരത്തിൽ 43 റൺസ് നേടി നോട്ടൗട്ടായിരുന്നു റിസ്‌വാൻ.
യുഎഇ ദേശീയ ടീമിനുവേണ്ടി രാജ്യാന്തര സെഞ്ചറി നേടിയ ആദ്യ മലയാളിയുമാണ് മുപ്പത്തിയേഴുകാരൻ റിസ്‌വാൻ. പരുക്കുമൂലം ഇടക്കാലത്ത് മത്സരങ്ങൾ നഷ്ടമായിരുന്നു. തലശ്ശേരി സിദാർപള്ളി സ്വദേശിയായ റിസ്‌വാൻ എമിറേറ്റ്സ് എയർലൈൻ ഉദ്യോഗസ്ഥനാണ്.
English Summary:








English (US) ·