യുഎഇയിൽ ഗ്രൂപ്പ് പോര്! നിർണായക മത്സരത്തിൽ ശ്രീലങ്കയും ബംഗ്ലദേശും നേർക്കുനേർ

4 months ago 5

മനോരമ ലേഖകൻ

Published: September 13, 2025 07:08 AM IST Updated: September 13, 2025 11:08 AM IST

1 minute Read

  • ഏഷ്യാ കപ്പിൽ ഇന്നു രാത്രി 8.00: ശ്രീലങ്ക – ബംഗ്ലദേശ്

 X/@OfficialSLC)
ബംഗ്ലദേശിനെതിരായ മത്സരത്തിൽ വിക്കറ്റ് നേട്ടം ആഘോഷിക്കുന്ന ശ്രീലങ്കൻ താരങ്ങൾ (Photo: X/@OfficialSLC)

അബുദാബി ∙ ഹോങ്കോങ്ങിനെതിരെ നേടിയ അനായാസ വിജയത്തിന്റെ തുടർച്ചയായി ബംഗ്ലദേശ് ഏഷ്യാ കപ്പ് ഗ്രൂപ്പ് ബിയിലെ രണ്ടാം മത്സരത്തിൽ ഇന്നു ശ്രീലങ്കയെ നേരിടും. 6 വട്ടം ചാംപ്യന്മാരായിട്ടുള്ള ശ്രീലങ്കയ്ക്ക് ആദ്യമത്സരമാണിത്.

ശ്രീലങ്കയും ബംഗ്ലദേശും അഫ്ഗാനിസ്ഥാനും ഹോങ്കോങ്ങും ഉൾപ്പെടുന്ന ഗ്രൂപ്പിൽനിന്ന് 2 ടീമുകൾ മാത്രമാണു സൂപ്പർ ഫോറിൽ കടക്കൂ എന്നതിനാൽ ഈ ഗ്രൂപ്പ് മത്സരം ഇരുടീമിനും നിർണായകമാണ്.  വിജയത്തിനൊപ്പം റൺറേറ്റിലും മെച്ചമുണ്ടാക്കുകയാണ് ശ്രീലങ്കയുടെയും ബംഗ്ലദേശിന്റെയും ലക്ഷ്യം. മത്സരം രാത്രി 8 മുതൽ.  

ഹോങ്കോങ്ങിനെതിരെ നേടിയ വിജയം ബംഗ്ലദേശിന്റെ പ്രതീക്ഷകളെ പ്രകാശിപ്പിച്ചിട്ടുണ്ട്.ചരിത് അസലങ്ക നയിക്കുന്ന ശ്രീലങ്കൻ ടീം യുഎഇയിലെ സാഹചര്യങ്ങളെ നേരിടാൻ മിടുക്കുള്ളവരാണ്. 

English Summary:

Asia Cup is heating up with Sri Lanka facing Bangladesh. This important Group B lucifer volition find which squad has a amended accidental to beforehand to the Super Four. Both teams purpose to triumph and amended their tally complaint to solidify their presumption successful the tournament.

Read Entire Article