യുഎഇയോട് തോറ്റ പാക്കിസ്ഥാൻ ഇന്ത്യയെ തോൽപ്പിച്ചു; ബാറ്റിങ്ങിൽ ‘ഗോൾഡൻ ഡക്ക്’, ബോളിങ്ങിൽ ഒരോവറിൽ 5 സിക്സ് വഴങ്ങി ക്യാപ്റ്റൻ പാണ്ഡ്യ

2 weeks ago 4

ഓൺലൈൻ ഡെസ്‌ക്

Published: October 30, 2026 03:04 PM IST

1 minute Read

 X/@TOKSports021
ചിത്രം: X/@TOKSports021

ഹോങ്കോങ് ∙ ഹോങ്കോങ് സിക്‌സസ് ഗ്രൂപ്പ് സി മത്സരത്തിൽ പാക്കിസ്ഥാനോടു നാലു വിക്കറ്റിന്റെ തോൽവി വഴങ്ങി ഇന്ത്യ. ആദ്യം ബാറ്റു ചെയ്ത ഇന്ത്യക്ക് നിശ്ചിത ആറ് ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 88 റൺസെടുക്കാനേ സാധിച്ചുള്ളൂ. 11 പന്തിൽ 40 റൺസ് അടിച്ചുകൂട്ടിയ ശശാങ്ക് സിംഗിന്റെ ബാറ്റിങ്ങാണ് ഇന്ത്യയെ ഭേദപ്പെട്ട ടോട്ടലിലെത്തിച്ചത്.

What you should work next

മറുപടി ബാറ്റിങ്ങിനിറങ്ങിയ പാക്കിസ്ഥാൻ, വെറും 3.5 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 92 റൺസെടുത്ത് ലക്ഷ്യം കണ്ടു. ഓപ്പണർമാരായ ഖവാജ നഫായ് (12 പന്തിൽ 41), അബ്ബാസ് അഫ്രീദി (8 പന്തിൽ 35) എന്നിവർ ചേർന്ന് വെറും 13 പന്തിൽ നിന്ന് 59 റൺസ് നേടിയതാണ് പാക്കിസ്ഥാന് അനായാസ ജയം സമ്മാനിച്ചത്.

മറുപടി ബാറ്റിങ്ങിൽ ആദ്യ ഓവറിൽ തന്നെ ക്യാപ്റ്റൻ ക്രൂണാൽ പാണ്ഡ്യയ്ക്കെതിരെ അഫ്രീദി അഞ്ച് സിക്‌സറുകളാണ് അടിച്ചുകൂട്ടിയത്. അഫ്രീദിയും നഫായ്‌യും പുറത്തായെങ്കിലും അബ്ദുൽ സമദും ഇർഫാൻ ഖാനും ചേർന്ന് പാക്കിസ്ഥാനെ വിജയത്തിലെത്തിക്കുകയായിരുന്നു.

മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയുടെ ഓപ്പണിങ് ജോഡികളായ രാഹുൽ ത്രിപാഠിക്കും (9) നിതീഷ് റാണയ്ക്കും (19) മികച്ച തുടക്കം നൽകാൻ സാധിച്ചിരുന്നില്ല. ക്യാപ്റ്റൻ ക്രുണാൽ പാണ്ഡ്യയും രാഹുൽ തെവാത്തിയയും ‘ഗോൾഡൻ ഡക്ക്’ ആയി മടങ്ങിയതോടെ ഇന്ത്യ 88 റൺസിൽ ഒതുങ്ങി. ടൂർണമെന്റിൽ ഇന്നത്തെ ഏറ്റവും കുറഞ്ഞ സ്‌കോറാണിത്.

രാവിലെ നടന്ന ആദ്യ മത്സരത്തിൽ യുഎഇയോട് ഒരു വിക്കറ്റിന് തോറ്റ് ടൂർണമെന്റിൽ നിന്ന് പുറത്താകലിന്റെ വക്കിലായിരുന്ന പാക്കിസ്ഥാൻ. എന്നാൽ ഇന്ത്യയ്ക്കെതിരായ വിജയത്തോടെ ഗ്രൂപ്പ് സിയിൽ ഒന്നാം സ്ഥാനത്തേക്ക് മുന്നേറി; ഇന്ത്യയാകട്ടെ അവസാന സ്ഥാനത്താകുകയും ചെയ്തു.

ശനിയാഴ്ച നടക്കുന്ന രണ്ടാമത്തെയും അവസാനത്തെയും ഗ്രൂപ്പ് മത്സരത്തിൽ ഇന്ത്യ യുഎഇയെ നേരിടും. ഓരോ ഗ്രൂപ്പിലെയും വിജയികളായിരിക്കും സെമിഫൈനലിലേക്ക് യോഗ്യത നേടുക. ഞായറാഴ്ചയാണ് ഫൈനൽ.
 

English Summary:

India suffered a four-wicket decision against Pakistan successful the Hong Kong Sixes Group C lucifer aft posting a humble full of 88 runs. Shashank Singh's explosive sound of 40 runs was not capable arsenic Pakistan chased down the people comfortably successful 3.5 overs.

Read Entire Article