Published: September 03, 2025 10:28 AM IST
1 minute Read
ന്യൂയോര്‍ക്ക്∙ യുഎസ് ഓപ്പൺ ടെന്നിസ് മത്സരത്തിനിടെ ആൺ സുഹൃത്തിനെ ചുംബിച്ച് ഇന്ത്യൻ വംശജയായ ബ്രിട്ടിഷ് നടി സിമോൺ ആഷ്‍ലി. ബ്രിജർടൻ, സെക്സ് എജ്യുക്കേഷൻ തുടങ്ങിയ സീരീസുകളിലുടെ പ്രശസ്തയായ സിമോൺ ആഷ്‍ലി ബിസിനസുകാരനായ ടിം സൈക്സിനെയാണ് മത്സരത്തിനിടെ ചുംബിച്ചത്.
കൊമേഡിയൻ സാകിർ ഖാൻ, നടൻ കാൽ പെൻ എന്നിവർക്കൊപ്പമാണ് സിമോൺ യുഎസ് ഓപ്പണിനെത്തിയത്. ടിം സൈക്സിനെ തുടക്കത്തിൽ ചാനൽ ക്യാമറകളും ആരാധകരും ശ്രദ്ധിച്ചിരുന്നില്ല. ഗാലറിയിൽ കൈകോർത്തിരിക്കുന്ന ഇരുവരുടേയും ചിത്രങ്ങൾ പിന്നീട് സമൂഹമാധ്യമങ്ങളിൽ വൈറലായി.
ന്യൂയോർക്ക് സിറ്റിയിലെ റൂബി കഫേയുടെ ഉടമയും ബിസിനസുകാരനുമാണ് ടിം സൈക്സ്. കനേഡിയൻ– അമേരിക്കൻ നടൻ ജോഷ്വ ജാക്സണും സിമോണും പ്രണയത്തിലാണെന്നു നേരത്തേ റിപ്പോർട്ടുകളുണ്ടായിരുന്നു. നെറ്റ്ഫ്ലിക്സ് വെബ് സീരീസായ ബ്രിജർടനിൽ ‘കേറ്റ് ശർമ’ എന്ന കഥാപാത്രമായാണ് സിമോൺ എത്തിയത്.
English Summary:








English (US) ·