05 September 2025, 06:58 AM IST

യൂകി ഭാംബ്രി-മൈക്കൽ വീനസ് സഖ്യം |ഫോട്ടോ:AFP
ന്യൂയോര്‍ക്ക്: യുഎസ് ഓപ്പണ്‍ പുരുഷ ഡബിള്‍സില്‍ ഇന്ത്യയുടെ യൂകി ഭാംബ്രിയും ന്യൂസീലന്‍ഡിന്റെ മൈക്കല്‍ വീനസും ചേര്‍ന്ന സഖ്യത്തിന് സെമിയില്‍ തോല്‍വി. കന്നി ഗ്രാന്‍ഡ്സ്ലാം കിരീടം ഉയര്‍ത്താമെന്ന യുകി ഭാംബ്രിയുടെ പ്രതീക്ഷകള്‍ മാരത്തണ്‍ പോരാട്ടത്തിനൊടുവില്‍ അസ്തമിച്ചു.
രണ്ട് മണിക്കൂര്‍ 53 മിനിറ്റ് നീണ്ടുനിന്ന സെമി പോരാട്ടത്തില്‍ ജോ സാലിസ്ബറിയും നീല്‍ സ്‌കുപ്സ്‌കിയും ചേര്‍ന്ന ബ്രീട്ടിഷ് സഖ്യത്തോട് 7-6 (2), 6-7 (5), 4-6 എന്ന സ്‌കോറിന് പൊരുതി തോല്‍ക്കുകയായിരുന്നു.
ഗ്രാന്‍സ്ലാം കരിയറിലെ ഏറ്റവുംമികച്ച നേട്ടമായിരുന്നു ഭാംബ്രിക്ക് യുഎസ് ഓപ്പൺ സെമിഫൈനലില്‍ പ്രവേശിക്കാനായത്. ക്വാര്‍ട്ടര്‍ ഫൈനലില്‍, ഇന്ത്യന്‍ വംശജനായ രാജീവ് റാമും ക്രൊയേഷ്യയുടെ നിക്കോള മെക്റ്റിക്കും ചേര്‍ന്ന സഖ്യത്തെ തോല്‍പ്പിച്ചാണ് ഭാംബ്രി-മൈക്കല്‍ വീനസ് സഖ്യം അവസാന നാലിലേക്ക് എത്തിയത്.
പരിക്കുകാരണം ഏറെക്കാലമായി ബുദ്ധിമുട്ടിലായിരുന്ന 33-കാരനായ ഭാംബ്രിയുടെ തിരിച്ചുവരവുകൂടിയായിരുന്നു ഇത്. നേരത്തേ ജൂനിയര്‍ വിഭാഗത്തില്‍ ഒന്നാംറാങ്കുകാരനും 2009-ല്‍ ഓസ്ട്രേലിയന്‍ ഓപ്പണ്‍ ബോയ്സ് വിഭാഗത്തില്‍ കിരീടജേതാവുമാണ് ഭാംബ്രി.
Content Highlights: US Open: Yuki Bhambri's imagination tally ends with semifinal nonaccomplishment successful men's doubles








English (US) ·