07 September 2025, 06:16 AM IST

യുഎസ് ഓപ്പൺ കിരീടംനേടിയ ആര്യാന സബലേങ്ക | Photo: Getty Images via AFP
ന്യൂയോര്‍ക്ക്: യുഎസ് ഓപ്പണ്‍ വനിതാ സിംഗിള്‍സ് കിരീടം നിലനിര്‍ത്തി ആര്യാന സബലേങ്ക. ഫൈനലിൽ അമേരിക്കന്‍ താരമായ അമാന്‍ഡ അനിസിമോവയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് 6-3, 7-6(7/3) പരാജയപ്പെടുത്തിയാണ് ബെലറൂസ് താരം കിരീടം ചൂടിയത്. യുഎസ് ഓപ്പണിൽ തുടർച്ചയായ രണ്ടാംതവണയാണ് സബലേങ്ക കിരീടം ചൂടുന്നത്. സബലേങ്കയുടെ നാലാം ഗ്രാന്‍ഡ്സ്ലാം കിരീടമാണിത്.
വീണ്ടും കിരീടം നേടിയതോടെ 2014-ല്‍ സെറീന വില്യംസിന് ശേഷം യുഎസ് ഓപ്പണ്‍ കിരീടം നിലനിര്‍ത്തുന്ന ആദ്യതാരം കൂടിയായി സബലേങ്ക. ആവേശകരമായ ഫൈനല്‍ മത്സരത്തില്‍ തുടര്‍ച്ചയായ നാലുഗെയിമുകള്‍ ജയിച്ചാണ് സബലേങ്ക ആദ്യ സെറ്റ് സ്വന്തമാക്കിയത്. എന്നാല്‍, രണ്ടാം സെറ്റില്‍ പോരാട്ടം കടുപ്പമായി. മത്സരം ടൈബ്രേക്കറിലേക്ക് നീങ്ങി. ഒടുവില്‍ വാശിയേറിയ പോരാട്ടത്തില്‍ ടൈബ്രേക്കര്‍ ജയിച്ച ലോക ഒന്നാംനമ്പര്‍ താരമായ സബലേങ്ക രണ്ടാംസെറ്റും കിരീടവും സ്വന്തമാക്കുകയായിരുന്നു.
Content Highlights: Aryna Sabalenka won US Open Womens Singles Final








English (US) ·