യുഎസ് ഓപ്പൺ ടെന്നിസിൽ 786 കോടി രൂപ സമ്മാനം, ആകെ സമ്മാനത്തുകയിൽ 20 ശതമാനം വർധന

5 months ago 6

മനോരമ ലേഖകൻ

Published: August 08, 2025 11:12 AM IST

1 minute Read

  • ആകെ സമ്മാനത്തുകയിൽ 20 ശതമാനം വർധന

tennis-representational

ന്യൂയോർക്ക് ∙ ഈ മാസം ആരംഭിക്കുന്ന യുഎസ് ഓപ്പൺ ഗ്രാൻസ്‍ലാം ടെന്നിസിന്റെ സമ്മാനത്തുകയിൽ റെക്കോർ‍ഡ് വർധനയുമായി സംഘാടകർ. 9 കോടി ഡോളറാണ് (ഏകദേശം 786 കോടി രൂപ) ടൂർണമെന്റിലെ ആകെ സമ്മാനത്തുക.  കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 20 ശതമാനമാണ് വർധന. ഏറ്റവും സമ്മാനത്തുകയുള്ള ടെന്നിസ് ടൂർണമെന്റ് എന്ന റെക്കോർഡ് നേരത്തേ യുഎസ് ഓപ്പണിനു സ്വന്തമാണ്.

പുരുഷ, വനിതാ സിംഗിൾസ് ചാംപ്യൻമാർക്കു കഴിഞ്ഞവർഷം 10 ലക്ഷം യുഎസ് ഡോളറായിരുന്നു (ഏകദേശം 8.75 കോടി രൂപ) പ്രൈസ് മണിയെങ്കിൽ ഇത്തവണ അത് 50 ലക്ഷം യുഎസ് ഡോളറായാണ് വർധിപ്പിക്കുന്നത് (44 കോടി രൂപ). റണ്ണറപ്പിന് 22 കോടി രൂപയും സെമിഫൈനലിൽ പരാജയപ്പെടുന്നവർക്ക് 11 കോടി രൂപയും ക്വാർട്ടർ ഫൈനലിൽ പരാജയപ്പെടുന്നവർക്ക് 5.8 കോടി രൂപയും പ്രൈസ് മണിയായി ലഭിക്കും. 

പുരുഷ, വനിതാ ഡബിൾസ് മത്സരങ്ങൾക്കു പുറമേ യുഎസ് ഓപ്പണിൽ ഇത്തവണ മിക്സ്ഡ‍് ഡബിൾസിലും മത്സരമുണ്ട്. ഡബിൾസ് മത്സരങ്ങളിലെ ജേതാക്കൾക്ക് 8.75 കോടി രൂപയും റണ്ണറപ്പിന് 4.4 കോടി രൂപയുമാണ് പാരിതോഷികം. ഓഗസ്റ്റ് 24നാണ് യുഎസ് ഓപ്പൺ ഗ്രാൻസ്‍ലാമിനു തുടക്കം.

English Summary:

US Open prize wealth has reached grounds highs this year. The full prize excavation is $90 million, a 20% summation from past year. This makes it the richest tennis tourney ever.

Read Entire Article