Published: August 31, 2025 04:11 AM IST
1 minute Read
ന്യൂയോർക്ക്∙ പ്രായത്തെയും പരുക്കുകളെയും വെല്ലുവിളിച്ചുള്ള നൊവാക് ജോക്കോവിച്ചിന്റെ പ്രയാണം തുടരുന്നു. യുഎസ് ഓപ്പൺ ടെന്നിസ് പുരുഷ സിംഗിൾസ് മൂന്നാം റൗണ്ടിൽ ബ്രിട്ടിഷ് താരം കാമറൂൺ നോറിയെ 6–4, 6–7, 6–2, 6–3 എന്ന സ്കോറിന് മറികടന്ന സെർബിയക്കാരൻ ജോക്കോ ടൂർണമെന്റിന്റെ നാലാം റൗണ്ടിൽ കടന്നു.
ഇതോടെ 34 വർഷത്തിനിടെ യുഎസ് ഓപ്പൺ പുരുഷ സിംഗിൾസ് നാലാം റൗണ്ടിലെത്തുന്ന പ്രായം കൂടിയ താരമെന്ന നേട്ടവും മുപ്പത്തിയെട്ടുകാരൻ ജോക്കോ സ്വന്തമാക്കി. കരിയറിലെ 25 ഗ്രാൻസ്‍ലാം കിരീടം ലക്ഷ്യമിട്ടെത്തിയ ജോക്കോയ്ക്ക് ജർമൻ താരം ജാൻ ലനാർഡ് സ്ട്രഫാണ് നാലാം റൗണ്ടിലെ എതിരാളി.
യുഎസിന്റെ ടെയ്‌ലർ ഫ്രിറ്റ്സാണ് നാലാം റൗണ്ടിലെത്തിയ മറ്റൊരു പ്രധാന താരം. പുരുഷ സിംഗിൾസിലെ മറ്റൊരു മത്സരത്തിൽ യുഎസ് താരം ബെൻ ഷെൽട്ടൻ പരുക്കു മൂലം പിൻമാറി. വനിതാ സിംഗിൾസിൽ നിലവിലെ ചാംപ്യൻ ബെലാറൂസിന്റെ അരീന സബലേങ്ക, ചെക്ക് താരം ബാർബറ ക്രെജിക്കോവ, യുഎസിന്റെ ടെയ്‌ലർ ടൗൺസെന്റ് എന്നിവർ നാലാം റൗണ്ടിലെത്തി.
English Summary:








English (US) ·