Published: September 14, 2026 03:43 AM IST
1 minute Read
ന്യൂയോർക്ക്∙ യുഎസ് ഓപ്പണ്‍ പുരുഷ സിംഗിൾസ് കിരീടം ജർമൻ താരം അലക്സാണ്ടർ സ്വരേവിന്. ഫൈനലിൽ യുഎസ് താരം ബെൻ ഷെൽട്ടനെ നാലു സെറ്റുകൾ നീണ്ട പോരാട്ടത്തിലാണ് സ്വരേവ് കീഴടക്കിയത്. സ്കോർ 6–3, 7–6 (7–2), 5–7, 6–2. ആദ്യ രണ്ടു സെറ്റുകളും കൈവിട്ട യുഎസ് താരം മൂന്നാം സെറ്റ് ജയിച്ച് മത്സരത്തിലേക്കു തിരിച്ചെത്താൻ ശ്രമിച്ചെങ്കിലും അന്തിമ വിജയം സ്വരേവ് സ്വന്തമാക്കുകയായിരുന്നു.
What you should work next
കരിയറിൽ സ്വരേവിന്റെ രണ്ടാമത്തെ പ്രധാന കിരീടമാണിത്. ഈ സീസണിൽ തന്നെ ഫ്രഞ്ച് ഓപ്പണിലും സ്വരേവ് ഒന്നാമതെത്തിയിരുന്നു. ഫ്ലാവിയോ കോബോലിയെ കീഴടക്കിയായിരുന്നു ഫ്രഞ്ച് ഓപ്പണിൽ താരത്തിന്റെ കിരീട നേട്ടം. അതേസമയം 23 വർഷത്തിനു ശേഷം പുരുഷ ഗ്രാൻഡ്സ്‍ലാം ചാംപ്യനു വേണ്ടിയുള്ള യുഎസിന്റെ കാത്തിരിപ്പ് ഇനിയും തുടരും. 2003 ൽ ആന്‍ഡി റോഡിക്കാണ് ഗ്രാൻഡ്സ്‌ലാം കിരീടം ഒടുവിൽ വിജയിച്ച യുഎസ് പുരുഷ താരം.
ആദ്യ സെറ്റിൽ ജർമൻ താരത്തിന്റെ മുന്നേറ്റത്തോടെയാണു മത്സരം തുടങ്ങിയത്. സ്വരേവ് 1–0ന് മുന്നിലെത്തി. ഷെൽട്ടന്റെ റിട്ടേൺ നെറ്റിൽ പതിച്ചതോടെ സ്കോർ 2–0. ശക്തമായ പോരാട്ടത്തിലൂടെ 3–2 ലേക്ക് എത്താൻ ഷെൽട്ടനു സാധിച്ചെങ്കിലും 40 മിനിറ്റ് നീണ്ട പോരാട്ടത്തിൽ 6–3ന് ആദ്യ സെറ്റ് നേടാൻ സ്വരേവിനു കഴിഞ്ഞു.
രണ്ടാം സെറ്റിന്റെ തുടക്കത്തില്‍ ഒപ്പത്തിനൊപ്പമുള്ള പോരാട്ടം, അവസാന ഘട്ടത്തില്‍ 5–4 എന്ന നിലയിലായി. മത്സരം ഷെൽട്ടൻ 6–6 ൽ എത്തിച്ചതോടെ രണ്ടാം സെറ്റ് ടൈ ബ്രേക്കറിലേക്കു നീണ്ടു. എന്നാല്‍ ടൈ ബ്രേക്കിൽ സ്വരേവിനു വെല്ലുവിളിയാകാൻ ഷെൽട്ടനു സാധിച്ചില്ല. 7–2നാണ് സ്വരേവ് ജയിച്ചുകയറിയത്. ആദ്യ രണ്ടു സെറ്റുകളും ജർമൻ താരത്തിനു സ്വന്തമായി.
മൂന്നാം സെറ്റിലും കടുത്ത പോരാട്ടം നടത്തിയ സ്വരേവും ഷെൽട്ടനും 4–4 എന്ന നിലയിലായിരുന്നു. സ്വരേവിന്റെ പിഴവുകളിൽ ഷെല്‍ട്ടന്‍ 5–4ന് മുന്നിലെത്തി. സ്വരേവ് തിരിച്ചടിക്കാന്‍ ശ്രമിച്ചെങ്കിലും മൂന്നാം സെറ്റ് ഷെൽട്ടൻ 5–7ന് പിടിച്ചെടുത്തു. ഇതോടെ മത്സരം നീണ്ടു.
നാലാം സെറ്റിലും മികച്ച രീതിയിൽ തുടങ്ങിയത് ബെൻ ഷെൽട്ടനായിരുന്നു. എന്നാൽ ശക്തമായി തിരിച്ചടിച്ച സ്വരേവ് 2–0ന് മുന്നിലെത്തി. ഹോം കോർട്ടിന്റെ ആനുകൂല്യം മുതലെടുത്തു കളിച്ച ഷെൽട്ടന് 3–2ന്റെ എന്ന നിലയിലേക്ക് സെറ്റ് എത്തിക്കാൻ സാധിച്ചു. എന്നാല്‍ ഷെൽഡൻ പിന്നോട്ടു പോയതോടെ 5–2ന് ലീഡ് പിടിച്ച സ്വരേവ്, പിന്നീട് ഷെൽട്ടന് സാധ്യതകൾ ബാക്കിവച്ചില്ല. 6–2ന് മത്സരം തീർന്നത് ആദ്യം തിരിച്ചറിയാതിരുന്ന സ്വരേവ്, വലിയ ആഘോഷ പ്രകടനങ്ങളില്ലാതെയാണ് കരിയറിലെ ആദ്യ യുഎസ് ഓപ്പണ്‍ കിരീടത്തെ വരവേറ്റത്.
English Summary:






English (US) ·