യുഎസ് ഓപ്പൺ: സിന്നർ, ഇഗ പ്രീക്വാർട്ടറിൽ

4 months ago 5

മനോരമ ലേഖകൻ

Published: September 01, 2025 11:09 AM IST

1 minute Read


യാനിക് സിന്നർ മത്സരത്തിനിടെ
യാനിക് സിന്നർ മത്സരത്തിനിടെ

ന്യൂയോർക്ക് ∙ കാനഡയുടെ ഡെന്നിസ് ഷപോവാലവിന്റെ വെല്ലുവിളികളെ അതിജീവിച്ച് ലോക ഒന്നാം നമ്പർ യാനിക് സിന്നർ യുഎസ് ഓപ്പൺ ടെന്നിസ് പ്രീക്വാർട്ടറിൽ. 27–ാം റാങ്കുകാരനായ ഷപോവാലവിനെതിരെ ആദ്യ സെറ്റ് നഷ്ടമാക്കുകയും മൂന്നാം സെറ്റിൽ 0–3ന് പിന്നിൽ നിൽക്കുകയും ചെയ്തശേഷമാണ് സിന്നർ തിരിച്ചടിച്ചത് (5-7, 6-4, 6-3, 6-3). എന്നാൽ മറ്റൊരു കാനഡ താരം ഫെലിക്സ് ആഗർ മൂന്നാം സീഡ് ജർമനിയുടെ അലക്സാണ്ടർ സ്വരേവിനെ അട്ടിമറിച്ചു (4-6, 7-6, 6-4, 6-4).

വനിതകളിൽ മുൻ ലോക ഒന്നാം നമ്പർ ഇഗ സ്യാംതെക്കിന്റെ വിജയവും അനായാസമായിരുന്നില്ല. റഷ്യൻ താരം അന്ന കലിൻസ്ക്യയ്ക്കെതിരെ ആദ്യ സെറ്റിൽ 1–5ന് പിന്നിൽ നിന്നശേഷമായിരുന്നു ഇഗയുടെ തിരിച്ചുവരവ് (7-6, 6–4). പുരുഷ സിംഗിൾസിൽ 8–ാം സീഡ് അലക്സ് ഡി മിനോർ, പത്താം സീഡ് ലോറെൻസോ മുസെറ്റി, 15–ാം സീഡ് ആന്ദ്രേ റുബ്‌ലേവ്, വനിതകളിൽ നാലാം സീഡ‍് ജെസിക്ക പെഗുല, എട്ടാം സീഡ് അമാൻഡ അനിസിമോവ എന്നിവരും പ്രീക്വാർട്ടറിലെത്തി.

English Summary:

US Open Tennis sees thrilling matches arsenic Yannik Sinner and Iga Swiatek beforehand to the pre-quarterfinals. Sinner overcame a acceptable deficit, portion Swiatek rallied aft a dilatory start, highlighting the strength of the competition.

Read Entire Article