Published: September 05, 2025 11:43 AM IST
1 minute Read
ന്യൂയോർക്ക്∙ യുഎസ് ഓപ്പൺ വനിതാ സിംഗിൾസ് ഫൈനലിൽ അരീന സബലേങ്ക– അമാൻഡ അനിസിമോവിച്ച് പോരാട്ടം. ആദ്യ സെമിയിൽ നാലാം സീഡ് യുഎസിന്റെ ജെസിക്ക പെഗുലയെ തോൽപ്പിച്ചാണ് (4-6 6-3 6-4) ഒന്നാം സീഡ് സബലേങ്കയുടെ ഫൈനൽ പ്രവേശം. ആദ്യ സെറ്റ് നഷ്ടമായ ശേഷമാണ് നിലവിലെ ചാംപ്യനായ സബലേങ്കയുടെ തിരിച്ചുവരവ്. കഴിഞ്ഞ യുഎസ് ഓപ്പൺ ഫൈനലിലും പെഗുലയെ തോൽപ്പിച്ചാണ്. സബലേങ്ക കിരീടം ചൂടിയത്.
രണ്ടാം സെമിയിൽ ജപ്പാന്റെ നവോമി ഒസാക്കയെ വീഴ്ത്തിയാണ് അമാൻഡ അനിസിമോവ ഫൈനലിൽ കയറിയത്. സ്കോർ: 6-7(4) 7-6(3) 6-3. ലോക മൂന്നാം നമ്പറും ഫ്രഞ്ച് ഓപ്പൺ ചാംപ്യനുമായ യുഎസിന്റെ കൊക്കോ ഗോഫിനെ അട്ടിമറിച്ച് സെമിയിലെത്തിയ 4 തവണ ഗ്രാൻസ്‌ലാം ചാംപ്യനായ ഒസാക്കയ്ക്ക് സെമിയിൽ കാലിടറുകയായിരുന്നു. ഈ വർഷം വിമ്പിൾഡൻ ഫൈനലിലും കയറിയ അനിസിമോവയുടെ രണ്ടാം ഗ്രാൻസ്‌ലാം ഫൈനലാണ് ഇത്.
English Summary:








English (US) ·