Published: September 03, 2025 10:20 AM IST
1 minute Read
ന്യൂയോര്‍ക്ക്∙ യുഎസ് ഓപ്പണിൽ സെർബിയന്‍ താരം നൊവാക് ജോക്കോവിച്ച് സെമി ഫൈനലിൽ കടന്നു. ക്വാർട്ടറിൽ യുഎസ് താരം ടെയ്‍ലർ ഫ്രിറ്റ്സിനെയാണ് ജോക്കോ കീഴടക്കിയത്. സ്കോർ– 6–3,7–5, 3–6, 6–4. സെമി ഫൈനലിൽ സ്പാനിഷ് താരം കാർലോസ് അൽകാരസാണ് ജോക്കോവിച്ചിന്റെ എതിരാളി.
കഴിഞ്ഞ ദിവസം നടന്ന ക്വാർട്ടറിൽ ചെക് റിപ്പബ്ലിക്കിന്റെ ജിരി ലെഹെക്കയെ തോൽപിച്ചാണ് അൽകാരസ് സെമി ഉറപ്പിച്ചത്. മത്സരത്തിൽ ആദ്യ രണ്ടു സെറ്റുകൾ സ്വന്തമാക്കിയ ജോക്കോയ്ക്ക്, മൂന്നാം സെറ്റിൽ യുഎസ് താരം ശക്തമായ വെല്ലുവിളിയുയർത്തി. 3–6ന് യുഎസ് താരം വിജയിച്ചപ്പോൾ നാലാം സെറ്റ് പിടിച്ചെടുത്ത് ജോക്കോ സെമി ഉറപ്പിക്കുകയായിരുന്നു.
38 വയസ്സുകാരനായ ജോക്കോവിച്ച് കരിയറിലെ 25–ാം ഗ്രാൻഡ്സ്‍ലാം ലക്ഷ്യമിട്ടാണു മുന്നേറുന്നത്. ഒരു സീസണിലെ എല്ലാ ഗ്രാൻസ്‍ലാമുകളിലും ക്വാർട്ടർ ഫൈനലിലെത്തുന്ന പ്രായംകൂടിയ താരമെന്ന റെക്കോർഡ് ജോക്കോ കഴിഞ്ഞ ദിവസം സ്വന്തമാക്കിയിരുന്നു. പ്രീക്വാർട്ടറിൽ ജർമൻ താരം യാൻ ലിന്നാർഡ് സ്ട്രഫിനെ മറികടന്നാണ് (6-3, 6-3, 6-2) സെർബിയൻ താരം യുഎസ് ഓപ്പണിലെ തന്റെ 14–ാം ക്വാർട്ടർ ഫൈനലുറപ്പിച്ചത്.
കൂടുതൽ വർഷങ്ങളിൽ സീസണിലെ എല്ലാ ഗ്രാൻസ്‍ലാമുകളിലും ക്വാർട്ടറിലെത്തിയതിന്റെ റെക്കോർഡും സ്വന്തമാക്കിയ ജോക്കോവിച്ച് (9 തവണ) മറികടന്നത് സ്വിസ് ഇതിഹാസം റോജർ ഫെഡററെയാണ് (8).
English Summary:








English (US) ·