Published: August 18, 2025 01:12 PM IST
1 minute Read
ലണ്ടൻ ∙ ഇംഗ്ലിഷ് പ്രിമിയർ ലീഗ് ഫുട്ബോളിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെ 1–0ന് തോൽപിച്ച് ആർസനൽ. യുണൈറ്റഡിന്റെ ഹോം ഗ്രൗണ്ടായ ഓൾഡ് ട്രാഫഡ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ റിക്കാർഡോ കാലഫിയോറിയാണ് (13–ാം മിനിറ്റ്) ഗണ്ണേഴ്സിന്റെ വിജയഗോൾ നേടിയത്. ഇന്നലെ നടന്ന മറ്റു മത്സരങ്ങളിൽ ചെൽസി – ക്രിസ്റ്റൽ പാലസ് പോരാട്ടം ഗോൾരഹിത സമനിലയിൽ പിരിഞ്ഞപ്പോൾ നോട്ടിങ്ങാം ഫോറസ്റ്റ് 3–1ന് ബ്രെന്റ്ഫഡിനെ തോൽപിച്ചു.
ശനിയാഴ്ച രാത്രി നടന്ന മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റി 4–0ന് വോൾവർഹാംപ്ടനെ തകർത്തു. എർലിങ് ഹാളണ്ട് ഡബിൾ നേടിയ മത്സരത്തിൽ (34,61 മിനിറ്റുകൾ) ഡച്ച് താരം ടിയാനി റെയ്ൻഡേഴ്സ് (37), പകരക്കാരൻ ഫ്രഞ്ച് താരം റയാൻ ചെർക്കി എന്നിവരും സിറ്റിക്കായി ഗോൾ നേടി.
ഇതോടെ, സിറ്റിക്കായി കളിച്ച 4 സീസണുകളിലും ആദ്യ മത്സരത്തിൽ ഗോൾ നേടുകയെന്ന മികവ് ഹാളണ്ടിനു സ്വന്തമായി.
ജോട്ടയ്ക്ക് ആദരം കഴിഞ്ഞ മാസം കാറപകടത്തിൽ കൊല്ലപ്പെട്ട പോർച്ചുഗീസ് ഫുട്ബോളർ ഡിയോഗോ ജോട്ട ലിവർപൂളിൽ എത്തും മുൻപ് വോൾവർഹാംപ്ടൻ താരമായിരുന്നു. ക്ലബ്ബിൽ താരത്തിന്റെ ജഴ്സി നമ്പരായിരുന്ന 18ന്റെ ഓർമയ്ക്കു കളിയുടെ 18–ാം മിനിറ്റിൽ കാണികൾ ഡിയോഗോ ജോട്ടയുടെ പേരുവിളിച്ച് ആദരമർപ്പിച്ചു. ജോട്ടയുടെ 18–ാം നമ്പർ ജഴ്സി മത്സരശേഷം മൈതാനത്തു പ്രദർശിപ്പിക്കുകയും ചെയ്തു.
English Summary:








English (US) ·