Published: September 15, 2025 07:46 AM IST
1 minute Read
ലണ്ടൻ∙ ഇംഗ്ലിഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരെ മൂന്നു ഗോൾ വിജയവുമായി മാഞ്ചസ്റ്റർ സിറ്റി. സൂപ്പർ താരം എർലിങ് ഹാളണ്ട് സിറ്റിക്കായി ഇരട്ട ഗോളുകൾ നേടി. 53, 68 മിനിറ്റുകളിലായിരുന്നു നോർവേ താരത്തിന്റെ ഗോളുകൾ. 18–ാം മിനിറ്റിൽ ഇംഗ്ലിഷ് താരം ഫിൽ ഫോഡനും സിറ്റിക്കായി ലക്ഷ്യം കണ്ടു.
സീസണിലെ രണ്ടാം വിജയം സ്വന്തമാക്കിയ സിറ്റി പോയിന്റ് പട്ടികയിൽ എട്ടാം സ്ഥാനത്താണ്. ഒരു വിജയം മാത്രമുള്ള യുണൈറ്റഡ് 14–ാമത് തുടരുന്നു. മറ്റൊരു മത്സരത്തിൽ ബ്രെന്റ്ഫോഡ് ചെൽസിയെ സമനിലയിൽ തളച്ചു. ഇരു ടീമുകളും രണ്ടു ഗോളുകൾ വീതം നേടി. മത്സരത്തിന്റെ അധികസമയത്ത് ഫാബിയോ കർവാലോയുടെ ഗോളാണ് ബ്രെന്റ്ഫോഡിന് സമനില നേടിക്കൊടുത്തത്.
ലിവർപൂൾ ബേണ്‍ലിക്കെതിരെ ഒരു ഗോൾ വിജയം സ്വന്തമാക്കി. 95–ാം മിനിറ്റിൽ പെനാൽറ്റിയിലൂടെ മുഹമ്മദ് സലായാണ് ലിവർപൂളിനെ മുന്നിലെത്തിച്ചത്. ബേൺലി താരം ലെസ്‍ലി ഉഗോചുക്‌വു ചുവപ്പുകാർഡ് കണ്ടു പുറത്തായി. നാലു മത്സരങ്ങളും വിജയിച്ച ലിവർപൂൾ ഒന്നാമതാണ്.
English Summary:








English (US) ·