25 August 2025, 01:42 PM IST

പെനാൽറ്റി പാഴാക്കിയ ബ്രൂണോ ഫെർണാണ്ടസിന്റെ നിരാശ | AFP
ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോളില്‍ വമ്പന്മാരായ മാഞ്ചെസ്റ്റര്‍ യുണൈറ്റഡിനെ സമനിലയില്‍ തളച്ച് ഫുള്‍ഹാം. ഇരുടീമുകള്‍ക്കും ഓരോ ഗോള്‍ വീതം ലഭിച്ചു. 58-ാം മിനിറ്റില്‍ റോഡ്രിഗോ മുനിസിന്റെ സെല്‍ഫ് ഗോളില്‍ യുണൈറ്റഡ് മുന്നിലെത്തിയെങ്കിലും 73-ാം മിനിറ്റില്‍ എമിലി സ്മിത്ത് റോവെയിലൂടെ ഫുള്‍ഹാം തിരിച്ചടിച്ചു.
മികച്ച തുടക്കം ലഭിച്ച യുണൈറ്റഡിന് ആദ്യ പകുതിയില്‍ ലഭിച്ച പെനാല്‍റ്റി ബ്രൂണോ ഫെര്‍ണാണ്ടസ് പാഴാക്കി. പെനാല്‍റ്റി പുറത്തേക്കടിക്കുകയായിരുന്നു.
ക്രിസ്റ്റല്‍ പാലസ് - നോട്ടിങം ഫോറസ്റ്റ് മത്സരം (1-1) സമനിലയിലായി. മറ്റൊരു മത്സരത്തില്‍ ബ്രൈറ്റണെതിരേ എവര്‍ട്ടണ്‍ ഏകപക്ഷീയമായ രണ്ട് ഗോളിന്റെ ജയം നേടി. ലിമാന്‍ ദിയയും ജെയിംസ് ഗാര്‍ണറുമാണ് എവര്‍ട്ടണായി വലകുലുക്കിയത്.
Content Highlights: Manchester United drew 1-1 with Fulham successful the Premier League








English (US) ·