
ട്രെയ്‌ലറിൽനിന്ന് | Photo: Screen grab/ Fragrant Nature Film Creations
'ഉപചാരപൂര്‍വ്വം ഗുണ്ട ജയന്‍' എന്ന ചിത്രത്തിനു ശേഷം അരുണ്‍ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'യുണൈറ്റഡ് കിങ്ഡം ഓഫ് കേരള' എന്ന ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങി. രഞ്ജിത്ത് സജീവനാണ് ചിത്രത്തിലെ നായകന്‍. ട്രെയ്‌ലറില്‍ ക്യാമ്പസ് പശ്ചാതലത്തിലൂടെ രാഷ്ട്രീയവും കുടുംബപശ്ചാത്തലവും ഒരുപോലെ കാണിക്കുന്നുണ്ട്. ആക്ഷനും കൂടി പ്രാധാന്യം നല്‍കുന്ന ചിത്രം മേയ് 23-നാണ് തീയേറ്ററുകളില്‍ എത്തുന്നത്.
ഫ്രാഗ്രന്റ് നേച്ചര്‍ ഫിലിം ക്രിയേഷന്‍സ്, പൂയപ്പള്ളി ഫിലിംസ് എന്നീ ബാനറില്‍ ആന്‍, സജീവ്, അലക്‌സാണ്ടര്‍ മാത്യു എന്നിവര്‍ ചേര്‍ന്നാണ് 'യുണൈറ്റഡ് കിങ്ഡം ഓഫ് കേരള' നിര്‍മിക്കുന്നത്. ട്രെയ്ലറിന് മികച്ച പ്രതികരണമാണ് സോഷ്യല്‍ മീഡിയയിലൂടെ ലഭിക്കുന്നത്. സംവിധായകന്റെ മുന്‍സിനിമകളില്‍നിന്ന് വ്യത്യസ്തമായ സമീപനമാണ് 'യുണൈറ്റഡ് കിങ്ഡം ഓഫ് കേരള'യുടെ ട്രെയ്‌ലറില്‍ കാണുന്നത്.
ഈരാറ്റുപേട്ട, വട്ടവട, കൊച്ചി, ഗുണ്ടല്‍പേട്ട്, തിരുവനന്തപുരം, ചെന്നൈ എന്നിവിടങ്ങളിലായാണ് യുകെഒകെയുടെ ചിത്രീകരണം പൂര്‍ത്തിയാക്കിയത്. മൈക്ക്, ഖല്‍ബ്, ഗോളം എന്നീ ചിത്രങ്ങള്‍ക്കുശേഷം രഞ്ജിത്ത് സജീവ് നായകകഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണിത്. രഞ്ജിത്ത് സജീവനെ കൂടാതെ ജോണി ആന്റണി, ഇന്ദ്രന്‍സ്, മനോജ് കെ. ജയന്‍, ഡോ. റോണി, മനോജ് കെ.യു, സംഗീത, മീരാ വാസുദേവ്, മഞ്ജു പിള്ള, സാരംഗി ശ്യാം തുടങ്ങിയവര്‍ക്കൊപ്പം അല്‍ഫോന്‍സ് പുത്രന്‍ ഒരു പ്രധാനകഥാപാത്രത്തെയും അവതരിപ്പിക്കുന്നുണ്ട്.
ചിത്രത്തിന്റെ ഛായാഗ്രഹണം സിനോജ് പി. അയ്യപ്പന്‍ നിര്‍വഹിക്കുന്നു. ശബരീഷ് വര്‍മ്മ എഴുതിയ വരികള്‍ക്ക് രാജേഷ് മുരുകേശന്‍ സംഗീതംപകരുന്നു.
എഡിറ്റര്‍: അരുണ്‍ വൈഗ, ലൈന്‍ പ്രൊഡ്യൂസര്‍: ഹാരിസ് ദേശം, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: റിനി ദിവാകര്‍, കല: സുനില്‍ കുമരന്‍, മേക്കപ്പ്: ഹസ്സന്‍ വണ്ടൂര്‍, വസ്ത്രാലങ്കാരം: മെല്‍വി ജെ, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്: വിനോഷ് കൈമള്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: കിരണ്‍ റാഫേല്‍, സ്റ്റില്‍സ്: ബിജിത്ത് ധര്‍മ്മടം, പരസ്യകല: യെല്ലോ ടൂത്ത്‌സ്, അഡ്വര്‍ടൈസിങ്: ബ്രിങ് ഫോര്‍ത്ത്, പിആര്‍ഒ: അരുണ്‍ പൂക്കാടന്‍.
Content Highlights: authoritative trailer of `United Kingdom of Kerala`, starring Ranjith Sajeev
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·