Published: December 10, 2025 12:57 PM IST
1 minute Read
വോൾവർഹാംപ്ടൻ ∙ ഇംഗ്ലിഷ് പ്രിമിയർ ലീഗ് ഫുട്ബോൾ സീസണിൽ തുടക്കം പതറിയെങ്കിലും പതിയെ വിജയവഴിയിലേക്ക് തിരിച്ചെത്തി മാഞ്ചസ്റ്റർ യുണൈറ്റഡ്. ഇന്നലെ നടന്ന മത്സരത്തിൽ വോൾവർഹാംപ്ടൻ വാണ്ടറേഴ്സിനെ 4–1ന് തോൽപിച്ച യുണൈറ്റഡ്, പോയിന്റ് ടേബിളിൽ ആദ്യ ആറിൽ ഇടംപിടിച്ചു. വൂൾവ്സിന്റെ സ്വന്തം മൈതാനത്തു നടന്ന മത്സരത്തിൽ ബ്രൂണോ ഫെർണാണ്ടസ് (25, 82 മിനിറ്റുകൾ), ബ്രയാൻ എംബുമോ (51), മേസൺ മൗണ്ട് (62) എന്നിവരാണ് യുണൈറ്റഡിനായി ലക്ഷ്യം കണ്ടത്. സോൺ റീകർ ബെൽഗറിന്റെ (45+2) വകയായിരുന്നു ആതിഥേയരുടെ ആശ്വാസ ഗോൾ.
മത്സരത്തിൽ 64 ശതമാനം പന്തവകാശവുമായി കളം നിറഞ്ഞ യുണൈറ്റഡ്, 25 ഷോട്ടുകൾ തൊടുത്തപ്പോൾ 2 തവണ മാത്രമാണ് വൂൾവ്സിന് ഗോൾ മുഖത്തേക്ക് ഷോട്ട് തൊടുക്കാൻ സാധിച്ചത്. 9 കോർണറുകൾ നേടിയെടുത്ത യുണൈറ്റഡ് തുടർച്ചയായി വൂൾവ്സ് ഗോൾമുഖത്ത് സമ്മർദം സൃഷ്ടിച്ചപ്പോൾ ഒരേയൊരു കോർണർ മാത്രമാണ് ആതിഥേയർക്കു ലഭിച്ചത്. സീസണിൽ വൂൾവ്സിന്റെ തുടർച്ചയായ 8–ാം തോൽവിയാണിത്.
15 മത്സരങ്ങളിൽ നിന്ന് 25 പോയിന്റാണ് യുണൈറ്റഡിനുള്ളത്. ഇത്രയും മത്സരങ്ങളിൽ നിന്ന് 33 പോയിന്റുമായി ആർസനൽ ഒന്നാമതും 31 പോയിന്റുമായി മാഞ്ചസ്റ്റർ സിറ്റി രണ്ടാമതും തുടരുന്നു.
English Summary:








English (US) ·