25 May 2025, 09:56 PM IST

പ്രീതി സിന്റ | Photo: AP
ഇന്ത്യന്‍ സൈന്യത്തിന്റെ സൗത്ത് വെസ്റ്റേണ്‍ കമാന്‍ഡിന്റെ ആര്‍മി വൈവ്‌സ് വെല്‍ഫെയര്‍ അസോസിയേഷന് (എഡബ്ല്യുഡബ്ല്യുഎ) 1.10 കോടി സംഭാവന ചെയ്ത് നടി പ്രീതി സിന്റ. ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ടീമായ പഞ്ചാബ് കിങ്‌സിന്റെ സിഎസ്ആര്‍ ഫണ്ടില്‍നിന്നാണ് തുക മാറ്റിവെച്ചത്. സെെനികരുടെ വിധവകളുടെ ശാക്തീകരണത്തിനും അവരുടെ കുട്ടികളുടെ വിദ്യാഭ്യാസത്തിനുമായാണ് തുകയെന്ന് വാര്‍ത്താക്കുറിപ്പില്‍ അവര്‍ വ്യക്തമാക്കി.
ശനിയാഴ്ച ജയ്പുരില്‍ നടന്ന പരിപാടിയില്‍ തുക കൈമാറി. സൗത്ത് വെസ്റ്റേണ്‍ കമാന്‍ഡിന്റെ ആര്‍മി കമാന്‍ഡര്‍, എഡ്ബ്ല്യുഡബ്ല്യുഎ സപ്ത ശക്തി പ്രാദേശിക പ്രസിഡന്റ്, സൈനിക കുടുംബങ്ങള്‍ ഉള്‍പ്പെടെ ചടങ്ങിൽ പങ്കെടുത്തു. സൈനികരുടെ ധീരകുടുംബങ്ങളെ പിന്തുണയ്ക്കുക എന്നത് ഉത്തരവാദിത്വവും ആദരവുമാണെന്ന് പ്രീതി സിന്റ അഭിപ്രായപ്പെട്ടു.
'നമ്മുടെ സൈനികരുടെ ത്യാഗങ്ങള്‍ക്ക് പൂര്‍ണമായി പ്രതിഫലം നല്‍കാന്‍ ഒരിക്കലും സാധിക്കില്ലെങ്കിലും അവരുടെ കുടുംബങ്ങള്‍ക്കൊപ്പം നില്‍ക്കാനും അവരെ മുന്നോട്ട് പോകാന്‍ സഹായിക്കാനും നമുക്ക് കഴിയും. നമ്മുടെ സൈനികരെക്കുറിച്ച് അഭിമാനമുണ്ട്. രാഷ്ട്രത്തിനും അതിന്റെ ധീരസംരക്ഷകര്‍ക്കും വേണ്ടി ഞങ്ങള്‍ ഉറച്ചു നില്‍ക്കും', പ്രീതി സിന്റ കൂട്ടിച്ചേര്‍ത്തു.
Content Highlights: Preity Zinta donates ₹1 crore to Army Wives Welfare Association
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·