22 March 2025, 10:48 AM IST

ഗോൾ നേടിയ തിയാഗോ അൽമാഡയുടെ ആഹ്ലാദം Photo | AFP
2026 ഫിഫ ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ യുറഗ്വായെ ഏകപക്ഷീയമായ ഒരു ഗോളിന് തകര്‍ത്ത് അര്‍ജന്റീന. തിയാഗോ അല്‍മാഡയാണ് അര്‍ജന്റീനയ്ക്ക് ലീഡ് നല്‍കിയത്. ലയണല്‍ മെസ്സി, ലൗട്ടാരോ മാര്‍ട്ടിനസ് എന്നിവരുൾപ്പെടെ ഇല്ലാതെയാണ് അര്‍ജന്റീന ഇറങ്ങിയത്.
68-ാം മിനിറ്റില്‍, ബോക്‌സില്‍ നിരന്നുനിന്ന യുറഗ്വായ് താരങ്ങളെ സാക്ഷിനിര്‍ത്തിയായിരുന്നു അല്‍മാഡയുടെ മത്സരഗതി നിര്‍ണയിച്ച ഗോള്‍. ബോക്‌സിനു പുറത്തുനിന്ന് ഉതിര്‍ത്ത വലംകാല്‍ ഷൂട്ട്, യുറഗ്വായ് വലയുടെ വലതുമൂലയില്‍ച്ചെന്ന് തറയ്ക്കുകയായിരുന്നു.
13 മത്സരങ്ങളില്‍നിന്ന് 28 പോയിന്റോടെ അര്‍ജന്റീന പട്ടികയില്‍ ഒന്നാമത് തുടരുകയാണ്. രണ്ടാമതുള്ള എക്വഡോറിനേക്കാള്‍ ആറ് പോയിന്റ് മുന്നില്‍. ലോകകപ്പ് യോഗ്യതാ മാര്‍ക്ക് കടക്കാന്‍ അര്‍ജന്റീനയ്ക്ക് ഇനി ഒരു സമനില മാത്രം മതി. മാര്‍ച്ച് 26-ന് ബ്രസീലിനെതിരെയാണ് അടുത്ത മത്സരം. പരിക്കുകാരണം മെസിയും നെയ്മറും ഈ ഏറ്റുമുട്ടലില്‍ ഉണ്ടാവില്ല.
Content Highlights: argentina beats uruguay








English (US) ·