‘യുവതാരങ്ങൾ കോലിയെ മാതൃകയാക്കണം, താരപ്രഭയൊന്നും ഇല്ലാതെ വളരെ സിംപിളായ പെരുമാറ്റം’

2 weeks ago 3

മനോരമ ലേഖകൻ

Published: November 02, 2026 04:13 PM IST

1 minute Read

ഐപിഎലിൽ ഹൈദരാബാദിനെതിരെയുള്ള മത്സരത്തിനിടെ ബെംഗളൂരു താരം വിരാട് കോലി (Photo by NOAH SEELAM / AFP)
ഐപിഎലിൽ ഹൈദരാബാദിനെതിരെയുള്ള മത്സരത്തിനിടെ ബെംഗളൂരു താരം വിരാട് കോലി (Photo by NOAH SEELAM / AFP)

ഓക്‌ലൻഡ് ∙ പ്രഫഷനലിസത്തിന്റെ കാര്യത്തിൽ യുവ ക്രിക്കറ്റ് താരങ്ങൾ വിരാട് കോലിയെ മാതൃകയാക്കണമെന്ന് ന്യൂസീലൻഡ് പേസർ ജേക്കബ് ഡഫി. കോലിക്കൊപ്പം ഐപിഎൽ ടീം റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിൽ സമയം ചെലവഴിക്കാൻ സാധിച്ചത് കരിയറിൽ നേട്ടമായെന്നും ഡഫി പറഞ്ഞു. ‘ ക്രിക്കറ്റിനെ വളരെ പ്രഫഷനലായി സമീപിക്കുന്നയാളാണ് കോലി. ആ ആത്മസമർപ്പണമാണ് അദ്ദേഹത്തിന്റെ നേട്ടങ്ങൾക്കു പിന്നിലെന്ന് ഞാൻ വിശ്വസിക്കുന്നു. ലോക ക്രിക്കറ്റിലെ സൂപ്പർ താരമാണ് അദ്ദേഹം. 

പക്ഷേ, ആ താരപ്രഭയൊന്നും ഇല്ലാതെ വളരെ സിംപിളായാണ് എല്ലാവരോടും കോലി പെരുമാറാറുള്ളത്. ആർസിബിയിൽ ഉള്ളപ്പോൾ അതു ഞാൻ നേരിട്ടു മനസ്സിലാക്കിയതാണ്. ഏകദിന പരമ്പരയിൽ അദ്ദേഹത്തിന് എതിരെ കളിക്കാൻ സാധിക്കുന്ന ത്രില്ലിലാണ് ഞാനിപ്പോൾ’– ഡഫി പറ‍ഞ്ഞു. ഇന്ത്യ– ന്യൂസീലൻഡ് 5 മത്സര ഏകദിന പരമ്പരയിലെ ആദ്യ മത്സരം 4ന് ഓക്‌ലൻഡിൽ നടക്കും.

English Summary:

Virat Kohli sets a singular modular of professionalism that young cricketers should follow, according to New Zealand accelerated bowler Jacob Duffy. Duffy shared his invaluable experiences playing alongside Kohli for Royal Challengers Bengaluru up of their upcoming ODI series. This penetration highlights Kohli's dedication and humble quality some connected and disconnected the field.

Read Entire Article