യുവതാരങ്ങൾക്കൊപ്പം മോദിയുടെ ഫുട്ബോൾ കളി, ഗോളടിച്ചും അടിപ്പിച്ചും പ്രധാനമന്ത്രി– വിഡിയോ

1 month ago 6

ഓൺലൈൻ ഡെസ്ക്

Published: April 28, 2026 03:42 PM IST Updated: April 28, 2026 05:19 PM IST

1 minute Read

 വാർത്തയു‍ടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം X@NarendraModiൽ നിന്ന് എടുത്തതാണ്
യുവതാരങ്ങൾക്കൊപ്പം ഫുട്ബോൾ കളിക്കുന്ന പ്രധാനമന്ത്രി. Disclaimer: വാർത്തയു‍ടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം X@NarendraModiൽ നിന്ന് എടുത്തതാണ്

ഗാങ്ടോക്∙ സിക്കിം സന്ദർശനത്തിന്റെ ഭാഗമായി യുവതാരങ്ങൾക്കൊപ്പം ഫുട്ബോൾ കളിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സിക്കിം തലസ്ഥാനമായ ഗാങ്ടോക്കിൽവച്ചാണ് പ്രധാനമന്ത്രി ഫുട്ബോൾ കളിച്ചത്. നീലനിറത്തിലുള്ള സ്പോർട്സ് ജാക്കറ്റ് ധരിച്ച് ഗോൾ നേടുന്ന മോദിയുടെ ദ‍ൃശ്യങ്ങൾ പ്രധാനമന്ത്രിയുടെ ഓഫിസ് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ട്. ഗോളടിച്ച ശേഷം യുവതാരങ്ങള്‍ക്കൊപ്പം പ്രധാനമന്ത്രി ആഘോഷ പ്രകടനവും നടത്തുന്നുണ്ട്.

ഗാങ്ടോക്കില്‍ മനോഹരമായ പ്രഭാതത്തിൽ സിക്കിമിലെ എന്‍റെ യുവസുഹൃത്തുക്കളോടൊപ്പം ഫുട്‌ബോൾ കളിക്കുന്നത് ഊർജം നൽ‍കുന്നുവെന്നാണ് പ്രധാനമന്ത്രി എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചത്. സിക്കിമിന് സംസ്ഥാന പദവി ലഭിച്ചതിന്റെ 50–ാം വാർഷികത്തിന്റെ സമാപന പരിപാടിയിൽ പങ്കെടുക്കുന്നതിനാണ് പ്രധാനമന്ത്രി സംസ്ഥാനത്തെത്തിയത്. 4000 കോടിയുടെ വികസന പദ്ധതികളും പ്രധാനമന്ത്രി പ്രഖ്യാപിച്ചു.

‘‘സിക്കിമിന്റെ കായിക മേഖലയിലെ വളർച്ചയ്ക്കായി സർക്കാർ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ട്. അമ്പെയ്ത്തിലും ഫുട്ബോളിലും കൂടുതൽ പ്രതിഭകളുണ്ടാകണം. സിക്കിമിന്റെ അടിസ്ഥാന സൗകര്യ വികസനത്തിനും സര്‍ക്കാർ പരിഗണന നൽകുന്നു. വിനോദ സഞ്ചാരികളുടെ വരവ് വർധിപ്പിക്കുക ലക്ഷ്യമിട്ട് ഗാങ്ടോക് റിങ്‍റോഡ്, ബംഗാളിലെ ബാഗ്‍ദോഗ്രയിൽനിന്ന് സിക്കിമിലേക്ക് എക്സ്പ്രസ് ‍വേ എന്നിവ വികസിപ്പിക്കും.’’– പ്രധാനമന്ത്രി വ്യക്തമാക്കി.

  • 1 / 4

  • 2 / 4

  • 3 / 4

  • 4 / 4

    യുവതാരങ്ങൾക്കൊപ്പം ഫുട്ബോൾ കളിക്കുന്ന പ്രധാനമന്ത്രി. Disclaimer: വാർത്തയു‍ടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം X@NarendraModiൽ നിന്ന് എടുത്തതാണ്

English Summary:

PM Narendra Modi Plays Football with Youth successful Sikkim

Untitled plan  - 1

Google Trends representation displays the hunt measurement (From ‪‪13:14 americium to ‪16:23 p.m. connected 28 April 2026) inclination for Narendra Modi
Read Entire Article