യുവതിയോട് ലൈംഗികാതിക്രമം; അക്രമിയെ പിടികൂടാന്‍ ലൈവ് ഷോ നിര്‍ത്തിവെച്ച് റാപ്പര്‍

4 months ago 6

24 August 2025, 12:41 PM IST

apmozart

പ്രതീകാത്മക ചിത്രം | Photo: Instagram/ apmozart

കാണികള്‍ക്കിടയില്‍ യുവതിയോട് അതിക്രമം കാണിച്ചയാളെ പിടികൂടാനായി ലൈവ് ഷോ നിര്‍ത്തിവെച്ച് ചൈനീസ് റാപ്പര്‍ അപ്‌മൊസാര്‍ട്ട്. കിഴക്കന്‍ ചൈനയിലെ ഹാങ്ചൗവിലാണ് സംഭവം. സദസ്സിലുണ്ടായിരുന്ന ഒരു യുവതി, അപരിചതനായ ഒരാള്‍ തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് പറഞ്ഞ് സഹായത്തിനായി അഭ്യര്‍ഥിക്കുകയായിരുന്നു.

കാണിക്കള്‍ക്കിടയില്‍നിന്ന് യുവതി കാര്യം വിളിച്ചുപറഞ്ഞെങ്കിലും ശബ്ദം കാരണം കേള്‍ക്കാന്‍ സാധിച്ചില്ല. പിന്നാലെ അപ്‌മൊസാര്‍ട്ട് മൈക്ക് യുവതിക്ക് കൈമാറി. ശേഷം അപരിചതനായ ഒരാള്‍ തന്നെ ഉപദ്രവിച്ചെന്ന്‌ യുവതി പരാതിപ്പെട്ടു. അക്രമിയുടെ വസ്ത്രധാരണവും ശരീരരൂപവും യുവതി വിവരിച്ചു.

പിന്നാലെ, ഷോ നിര്‍ത്തിവെക്കാന്‍ നിര്‍ദേശിച്ച റാപ്പര്‍, 'നമുക്ക് അവനെ പിടികൂടാം' എന്ന് വിളിച്ചുപറഞ്ഞു. തുടര്‍ന്ന് പരിപാടി നടക്കുന്ന സ്ഥലത്തെ വാതിലുകള്‍ അടയ്ക്കാനും സിസിടിവി പരിശോധിക്കാനും ആവശ്യപ്പെട്ടു. എന്നാല്‍, ഇതിനിടയില്‍തന്നെ അക്രമി കടന്നുകളഞ്ഞു. പിന്നാലെ, പോലീസിനെ വിവരം അറിയിച്ചു.

തുടര്‍ന്നുള്ള അന്വേഷണത്തില്‍ ലുവോ എന്ന് പേരുള്ള 25-കാരനെ ഹാങ്ചൗ പോലീസ് അറസ്റ്റുചെയ്തു. നിലവില്‍ 15 ദിവസത്തെ കസ്റ്റഡിയിലാണ് ഇയാള്‍. സംഭവത്തിന്റെ ദൃശ്യങ്ങള്‍ ഇപ്പോള്‍ ചൈനീസ് സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

Content Highlights: Chinese Rapper Stops Live Show To Help Woman Capture Man Who Harassed Her

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article