യുവത്വത്തിന്റെ ആഘോഷവും ആക്ഷനും പാട്ടുകളുമായെത്തുന്ന 'കൂടല്‍' സെക്കന്റ് ലുക്ക് പുറത്ത്

8 months ago 10

മലയാളത്തില്‍ ആദ്യമായി ക്യാമ്പിങ്ങിന്റെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രം 'കൂടല്‍' സെക്കന്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്. യുവനടന്മാരില്‍ ശ്രദ്ധേയനായ ബിബിന്‍ ജോര്‍ജ്ജിനെ നായകനാക്കി ഷാനു കാക്കൂര്‍, ഷാഫി എപ്പിക്കാട് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഇന്നത്തെ യുവത്വത്തിന്റെ ആഘോഷവും അവര്‍ക്കിടയിലുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് ചിത്രം പറയുന്നത്. ആക്ഷനും ആവേശം നിറയ്ക്കുന്ന അഞ്ച് ഗാനങ്ങളും ചിത്രത്തിന്റെ ഹൈലൈറ്റാണ്.

'ചെക്കന്‍' എന്ന സിനിമയിലെ 'ഒരു കാറ്റ് മൂളണ്...' എന്ന വൈറല്‍ ഗാനത്തിലൂടെ ശ്രദ്ധേയനായ മണികണ്ഠന്‍ പെരുമ്പടപ്പ് ഒരു ഗാനം പാടി അഭിനയിക്കുന്നു. പി ആന്‍ഡ് ജെ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ജിതിന്‍ കെ.വി. ആണ് ചിത്രം നിര്‍മിക്കുന്നത്. നാല് നായികമാരാണ് ചിത്രത്തിലുള്ളത്. മറീന മൈക്കിള്‍, നിയ വര്‍ഗീസ്, അനു സിത്താരയുടെ സഹോദരി അനു സോനാര എന്നിവര്‍ക്കൊപ്പം ട്രാന്‍സ് വുമണ്‍ മോഡല്‍ റിയ ഇഷയും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. തമിഴിലെ പ്രശസ്ത സംവിധായകനായ കാര്‍ത്തിക് സുബ്ബരാജിന്റെ പിതാവ് ഗജരാജ് ഈ ചിത്രത്തില്‍ പ്രധാനവേഷത്തില്‍ അഭിനയിക്കുന്നു.

വിജിലേഷ്, വിനീത് തട്ടില്‍, വിജയകൃഷ്ണന്‍, കെവിന്‍, റാഫി ചക്കപ്പഴം, അഖില്‍ഷാ, സാം ജീവന്‍, അലി അരങ്ങാടത്ത്, ലാലി മരക്കാര്‍, സ്‌നേഹ വിജയന്‍, അര്‍ച്ചന രഞ്ജിത്ത്, ദാസേട്ടന്‍ കോഴിക്കോട് തുടങ്ങി റീല്‍സ്- സോഷ്യല്‍ മീഡിയ താരങ്ങളും നിരവധി പുതുമുഖങ്ങളും ചിത്രത്തിലുണ്ട്. മണ്ണാര്‍ക്കാട്, അട്ടപ്പാടി, കോയമ്പത്തൂര്‍, മലയാറ്റൂര്‍ എന്നിവിടങ്ങളാണ് പ്രധാന ലൊക്കേഷനുകള്‍.

'ചെക്കന്‍' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ഷാഫി എപ്പിക്കാട് ആണ് ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കുന്നത്. ഷജീര്‍ പപ്പയാണ് ഛായാഗ്രാഹകന്‍.

എഡിറ്റിങ്: ജര്‍ഷാജ് കൊമ്മേരി, കോ-റൈറ്റേഴ്‌സ്: റാഫി മങ്കട, യാസിര്‍ പരതക്കാട്, പ്രോജക്ട് ഡിസൈനര്‍: സന്തോഷ് കൈമള്‍, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍: അസിം കോട്ടൂര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ഷൗക്കത്ത് വണ്ടൂര്‍, കല: അസീസ് കരുവാരക്കുണ്ട്, ചമയം: ഹസ്സന്‍ വണ്ടൂര്‍, കോസ്റ്റ്യും: ആദിത്യ നാണു, ഗാനരചന: ഷിബു പുലര്‍ക്കാഴ്ച്ച, സോണി മോഹന്‍, കെ. കൃഷ്ണന്‍കുട്ടി, നിഖില്‍, സുമേഷ്, ഷാഫി, ഷാനു, ഷജീന അബ്ദുല്‍ നാസര്‍, അഭി അബ്ബാസ്, സംഗീതം: സിബു സുകുമാരന്‍, നിഖില്‍ അനില്‍കുമാര്‍, സുമേഷ് രവീന്ദ്രന്‍, ആല്‍ബിന്‍ എസ്. ജോസഫ്, പ്രസാദ് ചെമ്പ്രാശ്ശേരി, ആലാപനം: നജിം അര്‍ഷാദ്, യാസിന്‍ നിസാര്‍, മണികണ്ഠന്‍ പെരുമ്പടപ്പ്, സജീര്‍ കൊപ്പം, അഫ്‌സല്‍ എപ്പിക്കാട്, ഫഹദ്, ഇന്ദുലേഖ വാരിയര്‍, ശില്പ അഭിലാഷ്, മീര, സഹ്‌റ മറിയം, അനു ജോസഫ്, സൗണ്ട് ഡിസൈന്‍സ്: രാജേഷ് പി.എം, അസ്സോസിയേറ്റ് ഡയറക്ടര്‍: മോഹന്‍ സി. നീലമംഗലം, അസ്സോസിയേറ്റ് ക്യാമറ: ഷാഫി കോറോത്ത്, ഓഡിയോഗ്രാഫി: ജിയോ പയസ്, ത്രില്‍സ്: മാഫിയ ശശി, കോറിയോഗ്രാഫി: വിജയ് മാസ്റ്റര്‍, കളറിസ്റ്റ്: അലക്‌സ് വര്‍ഗീസ്, വിഎഫ്എക്‌സ്: ലൈവ് ആക്ഷന്‍ സ്റ്റുഡിയോ, ഓണ്‍ലൈന്‍ മാര്‍ക്കറ്റിങ്: ഒപ്രാ, സ്റ്റില്‍സ്: റബീഷ് ഉപാസന, ഡിസൈന്‍സ്: മനു ഡാവിഞ്ചി, പിആര്‍ഒ: മഞ്ജു ഗോപിനാഥ്, അജയ് തുണ്ടത്തില്‍

Content Highlights: Koodal, Malayalam`s archetypal camping-based film, releases its 2nd look poster

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article