16 September 2025, 12:56 PM IST

യുവരാജ് സിങ്ങും റോബിൻ ഉത്തപ്പയും (ഫയൽ ചിത്രം)
മുംബൈ: അനധികൃത ബെറ്റിങ് ആപ്പുകളുമായി ബന്ധപ്പെട്ട കേസില്‍ ക്രിക്കറ്റ് താരങ്ങളായ യുവരാജ് സിങ്ങിനെയും റോബിന്‍ ഉത്തപ്പയെയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ചോദ്യംചെയ്യും. ഇരുവര്‍ക്കും ഇ.ഡി. സമന്‍സ് അയച്ചിട്ടുണ്ട്.
ഉത്തപ്പയ്ക്ക് 1x stake എന്ന ആപ്പുമായി ബന്ധപ്പെട്ട കേസിലാണ് സമന്‍സ് അയച്ചത്. സെപ്റ്റംബര്‍ 22ന് ഡല്‍ഹി ഓഫീസില്‍ ചോദ്യംചെയ്യലിന് ഹാജരാകണമെന്ന് കാണിച്ചാണ് നോട്ടീസ് അയച്ചിരിക്കുന്നത്. കള്ളപ്പണംവെളുപ്പിക്കല്‍ നിരോധന നിയമം അനുസരിച്ചാണ് ചോദ്യംചെയ്യുന്നത്.
താരങ്ങളായ ശിഖര്‍ ധവാന്‍, സുരേഷ് റെയ്‌ന, ചലച്ചിത്രതാരങ്ങളായ ഉര്‍വശി റൗട്ടേല, അങ്കുഷ ഹസ്ര, മുന്‍ ടി.എം.സി എം.പിയും നടിയുമായ മിമി ചക്രവര്‍ത്തി, എന്നിവരെ ചോദ്യംചെയ്തതിന് പിറകെയാണ് യുവരാജിനെയും ഉത്തപ്പയെയും ചോദ്യംചെയ്യാന്‍ വിളിപ്പിച്ചത്.
കമ്പനിയുമായുള്ള ബന്ധം, കരാറിന്റെ വിശദാംശങ്ങള്‍, ലഭിച്ച പ്രതിഫലം എന്നിവ സംബന്ധിച്ച വിവങ്ങളാകും കളിക്കാരില്‍ നിന്ന് ആരായുക.
Content Highlights: Cricket stars Yuvraj Singh and Robin Uthappa summoned by Enforcement Directorate successful amerciable betting








English (US) ·