യുവേഫ നേഷന്‍സ് ലീഗ്; കപ്പുയര്‍ത്തി പോര്‍ചുഗല്‍

7 months ago 8

09 June 2025, 03:22 AM IST

PORTUGAL

Photo: x.com/EURO2024DE

മ്യൂണിക്: യുവേഫ നേഷന്‍സ് ലീഗ് ഫൈനലില്‍ പോര്‍ചുഗലിന് വിജയം. പെനാല്‍റ്റി ഷൂട്ടൗട്ടില്‍ 3 നെതിരെ 5 ഗോളുകള്‍ക്കാണ് സ്‌പെയിനിനെതിരെ പോര്‍ചുഗല്‍ വിജയം നേടിയത്. മത്സരത്തിലെ ആദ്യ പകുതിയില്‍ സ്‌പെയിന്‍ മുന്നിലായിരുന്നു. 21-ാം മിനിറ്റില്‍ മാര്‍ട്ടിന്‍ സുബിമെന്‍ഡിയാണ് സ്‌പെയിനിന് വേണ്ടി ആദ്യ ഗോള്‍ നേടിയത്. പിന്നാലെ, 25-ാം മിനിറ്റില്‍ പോര്‍ചുഗലിനായി നുനോ മെന്‍ഡിസ് ഗോള്‍ നേടി. മെന്‍ഡിസിന്റെ ആദ്യ അന്താരാഷ്ട്ര ഗോള്‍ ആണിത്. ഇതോടെ മത്സരം സമനിലയിലായി.

പിന്നീട് 45-ാം മിനിറ്റ് വരെ മത്സരം സമനിലയില്‍ തുടര്‍ന്നു. ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടുമുമ്പായി സ്‌പെയിന്‍ ലീഡ് നേടി. മൈക്കല്‍ ഒയാര്‍സബാല്‍ ആണ് രണ്ടാം ഗോള്‍ നേടിയത്. ആദ്യ മത്സരത്തിലെ ആവേശം ഒട്ടും കുറയാതെ ആയിരുന്നു രണ്ടാ പകുതിയും ലീഡ് നിലനിര്‍ത്തി മുന്നേറിയ സ്‌പെയിനിന് 61-ാം മിനിറ്റില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പ്രഹരമേറ്റു. മത്സരം 2-2 എന്ന നിലയിലായി.

90 മിനിറ്റിന് ശേഷവും സമനില തുടര്‍ന്നതോടെ മത്സരം അധികസമയത്തേക്ക് നീണ്ടു. എന്നാല്‍, 120 മിനിറ്റിന് ശേഷവും വിജയഗോള്‍ നേടാന്‍ ടീമുകള്‍ക്ക് സാധിച്ചില്ല. പെനാല്‍റ്റി ഷൂട്ടൗട്ടിലും ഇരു ടീമുകളും ഒന്നിന് പിറകെ ഒന്നായി വല കുലുക്കി. എന്നാല്‍ നാലാമതായി വന്ന അല്‍വെരോ മൊറാട്ടയുടെ കിക്ക് പൊര്‍ച്ചൂഗീസ് ഗോളി ഡിയോഗ കോസ്റ്റ തടഞ്ഞു. പിന്നാലെ വന്ന റൂബെന്‍ നെവെസ് അഞ്ചാം ഗോള്‍ നേടിയതോടെ 5-3 നിലയില്‍ പോര്‍ചുഗല്‍ വിജയം ഉറപ്പിച്ചു.

Content Highlights: Portugal bushed Spain 5-3 connected penalties successful a thrilling UEFA Nations League final.

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article