09 June 2025, 09:56 AM IST

യുവേഫ നേഷൻസ് ലീഗ് ഫൈനൽ മത്സരത്തിൽ നിന്ന് | AP
മ്യൂണിക്ക്: യുവേഫ നേഷന്‍സ് ലീഗ് ഫൈനലിനിടെ ഗാലറിയില്‍ നിന്ന് താഴേക്ക് വീണ് ആരാധകന് ദാരുണാന്ത്യം. ഞായറാഴ്ച പോര്‍ച്ചുഗലും സ്‌പെയിനും തമ്മില്‍ നടന്ന കലാശപ്പോരിന്റെ എക്‌സ്ട്രാടൈമിലാണ് സംഭവം. മുകളില്‍ നിന്ന് ആരാധകന്‍ താഴെയുള്ള പ്രസ്സ് ബോക്‌സിന് സമീപത്തേക്ക് വീഴുകയായിരുന്നു.
വീഴ്ചയില്‍ ആരാധകന് ഗുരുതരമായി പരിക്കേറ്റു. ഉടന്‍ തന്നെ മെഡിക്കല്‍ സംഘം സ്ഥലത്തെത്തിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മരിച്ച ആരാധകന്റെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. യുവേഫയും മരണവിവരം സ്ഥിരീകരിച്ചിട്ടുണ്ട്. ഇരു ടീമുകളും സംഭവത്തില്‍ ദുഃഖം രേഖപ്പെടുത്തി.
നേഷന്‍സ് ലീഗ് ഫൈനലില്‍ പെനാല്‍റ്റി ഷൂട്ടൗട്ടിലാണ് പോര്‍ച്ചുഗല്‍ സ്‌പെയിനിനെ കീഴടക്കുന്നത്. നിശ്ചിത സമയത്തും അധികസമയത്തും മത്സരം സമനിലയിലായതോടെയാണ്(2-2) ഷൂട്ടൗട്ടിലേക്ക് കടന്നത്. സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ നായകത്വത്തില്‍ പോര്‍ച്ചുഗല്‍ നേടുന്ന മൂന്നാം കിരീടമാണിത്.
Content Highlights: Fan Dies After Falling From Stands At Portugal vs Spain Nations League Final








English (US) ·