Published: September 27, 2025 07:04 AM IST Updated: September 27, 2025 11:05 AM IST
1 minute Read
ബ്രിസ്ബെയ്ൻ ∙ 167 റൺസിന്റെ കൂറ്റൻ ജയത്തോടെ ഓസ്ട്രേലിയയ്ക്കെതിരായ യൂത്ത് ഏകദിന പരമ്പര ഇന്ത്യ തൂത്തുവാരി. പരമ്പരയിലെ മൂന്നാം മത്സരത്തിൽ ആദ്യം ബാറ്റു ചെയ്ത് 280 റൺസ് നേടിയ ഇന്ത്യൻ ടീം മറുപടി ബാറ്റിങ്ങിൽ ഓസ്ട്രേലിയയെ 28.3 ഓവറിൽ 113 റൺസിൽ ഓൾഔട്ടാക്കുകയായിരുന്നു. പരമ്പരയിലെ ആദ്യ മത്സരത്തിൽ 7 വിക്കറ്റിനും രണ്ടാം മത്സരത്തിൽ 51 റൺസിനുമായിരുന്നു ഇന്ത്യൻ ടീമിന്റെ വിജയം.
വേദാന്ത് ത്രിവേദി (86), രാഹുൽ കുമാർ (62) എന്നിവരുടെ അർധ സെഞ്ചറികളാണ് ഇന്ത്യയെ മികച്ച സ്കോറിലെത്തിച്ചത്. ഇടംകൈ പേസർ ഉദ്ധവ് മോഹനും (3 വിക്കറ്റ്) സ്പിന്നർ ഖിലാൻ പട്ടേലും (4 വിക്കറ്റ്) ബോളിങ്ങിലും തിളങ്ങി.
English Summary:








English (US) ·