ലണ്ടൻ ∙ ശുഭ്മൻ ഗില്ലിന്റെ നേതൃത്വത്തിൽ ഇംഗ്ലണ്ടിലേക്ക് പോയത് പുതുമുഖങ്ങളുടെ ടീമാണെങ്കിലും തിരികെയെത്തിയത് ക്രിക്കറ്റ് ലോകം എന്നും ഓർത്തിരിക്കുന്ന പോരാളികളായിട്ടാണ്. കൊടുങ്കാറ്റിനെ നേരിടാൻ തയാറല്ലാത്തവർ മാത്രമേ പരിഭ്രമിക്കുകയുള്ളു എന്നായിരുന്നു ആദ്യ ടെസ്റ്റിലെ തോൽവിക്കു പിന്നാലെ ഗിൽ പറഞ്ഞത്. പരമ്പരയിലെ അവസാന മത്സര വിജയത്തിനു ശേഷം ഈ വരികൾ ഗിൽ എക്സിൽ കുറിച്ചിരുന്നു.
രോഹിത് ശർമയും വിരാട് കോലിയും ആർ.അശ്വിനും ഉൾപ്പെടെയുള്ള സീനിയർ താരങ്ങൾ വിരമിച്ചെങ്കിലും ആരെയും നേരിടാനുള്ള ചങ്കൂറ്റം ഇന്ത്യൻ യുവനിരയ്ക്കുണ്ടെന്ന് ഈ പരമ്പര തെളിയിച്ചു. ഇംഗ്ലണ്ടുമായുള്ള ടെസ്റ്റ് പരമ്പര സമനിലയിൽ അവസാനിച്ചെങ്കിലും ആകെ മത്സരങ്ങളിൽ മൂന്നിൽ രണ്ട് സെഷനുകളും വിജയിച്ചത് ഇന്ത്യയായിരുന്നു. ഇന്ത്യൻ ടീമിനു പുതുജീവനായി മാറിയ യുവനിരയുടെ നേട്ടങ്ങളിലൂടെ...
നായകൻ ഗിൽതലമുറമാറ്റം സംഭവിച്ച ടീമിനെ മുന്നിൽ നിന്നു നയിക്കാൻ എത്തിയ ശുഭ്മൻ ഗിൽ ക്യാപ്റ്റൻസിയിലൂടെയും ബാറ്റിങ്ങിലൂടെയും തന്റെ മികവ് തെളിയിച്ചു. 4 സെഞ്ചറിയും ഒരു ഇരട്ട സെഞ്ചറിയുമായി പരമ്പരയിലെ മികച്ച ഇന്ത്യൻ താരമായി ഇരുപത്തിയഞ്ചുകാരൻ ഗിൽ. 5 ടെസ്റ്റ് മത്സരങ്ങളിലെ 10 ഇന്നിങ്സിൽ നിന്ന് ഗിൽ അടിച്ച് കൂട്ടിയത് 754 റൺസ്. ശരാശരി 75.40. ഇംഗ്ലിഷ് മണ്ണിലെ ഗില്ലിന്റെ പോരാട്ടത്തിൽ പിറവിയെടുത്തത് ഒട്ടേറെ റെക്കോർഡുകളായിരുന്നു.
ക്യാപ്റ്റനായുള്ള ആദ്യ പരമ്പരയിൽ ഏറ്റവും കൂടുതൽ റൺസെന്ന നേട്ടത്തിൽ ഓസ്ട്രേലിയയുടെ ഡോൺ ബ്രാഡ്മാന് പിന്നിലായി രണ്ടാം സ്ഥാനത്താണ് ഗിൽ. ഒരു ടെസ്റ്റ് പരമ്പരയിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന ഇന്ത്യൻ നായകനെന്ന നേട്ടവും സുനിൽ ഗാവസ്കറിനെ മറികടന്ന് ഗിൽ സ്വന്തമാക്കി. ഇംഗ്ലണ്ടിലെ എജ്ബാസ്റ്റനിൽ ടെസ്റ്റ് മത്സരം വിജയിക്കുന്ന ആദ്യ ഇന്ത്യൻ ക്യാപ്റ്റനെന്ന നേട്ടവും ഗില്ലിന്റെ പേരിലായി.
‘വി’ജയ്സ്വാൾഓപ്പണറായി കെ.എൽ.രാഹുലിനൊപ്പം ഇറങ്ങിയ ഇരുപത്തിമൂന്നുകാരൻ യശസ്വി ജയ്സ്വാൾ ഇംഗ്ലിഷ് പേസർമാരെ അടിച്ചമർത്തി ഇന്ത്യയ്ക്കു പൊരുതാനുള്ള സ്കോർ സമ്മാനിച്ചു. ഷോർട് ബോളുകൾ തിരഞ്ഞുപിടിച്ചുള്ള ജയ്സ്വാളിന്റെ ആക്രമണം സ്കോറുയർത്തുന്നതിൽ നിർണായകമായി. പരമ്പര അവസാനിക്കുമ്പോൾ ഏറ്റവും കൂടുതൽ റൺസ് നേടിയ താരങ്ങളിൽ ആദ്യ പത്തിൽ ഈ ഇടംകൈ ബാറ്ററും ഇടംപിടിച്ചു. 10 ഇന്നിങ്സിൽ നിന്ന് 411 റൺസാണ് ജയ്സ്വാളിന്റെ നേട്ടം. ഉയർന്ന സ്കോർ 118. 51 വർഷത്തിനു ശേഷം ഓൾഡ് ട്രാഫഡിലെ ആദ്യ ഇന്ത്യൻ അർധ സെഞ്ചറിയും ജയ്സ്വാളിന് സ്വന്തം.
സുന്ദർ ഇംപാക്ട്വാഷിങ്ടൻ സുന്ദറിനെ പരമ്പരയിലെ ഇംപാക്ട് പ്ലെയർ എന്നാണ് ഇന്ത്യൻ ടീം വിശേഷിപ്പിച്ചത്. പരമ്പരയിൽ സമനില നേടുന്നതിൽ ഓൾറൗണ്ടർ എന്ന നിലയിൽ വാഷിങ്ടൻ സുന്ദർ നിർണായക പങ്കുവഹിച്ചു. ഓൾഡ് ട്രാഫഡിലെ നാലാം ടെസ്റ്റിൽ വാഷിങ്ടൻ നേടിയ കന്നി സെഞ്ചറിയും ഓവലിലെ അവസാന മത്സരത്തിൽ നേടിയ അർധ സെഞ്ചറിയും പരമ്പരയിൽ ഇന്ത്യയുടെ നിലനിൽപിന് സഹായകരമായി. വലംകൈ സ്പിന്നറായ ഇരുപത്തിയഞ്ചുകാരൻ വാഷിങ്ടൻ 4 മത്സരങ്ങളിലെ 6 ഇന്നിങ്സിൽ നിന്നായി 7 വിക്കറ്റ് നേടി. ആർ.അശ്വിന്റെ അഭാവത്തിൽ ഇന്ത്യയുടെ സ്പിൻ ഓൾറൗണ്ടർ പദവി ഏറ്റെടുക്കാൻ താൻ തയാറാണെന്ന് പരമ്പരയിലൂടെ വാഷിങ്ടൻ വ്യക്തമാക്കുകയായിരുന്നു.
ആഹാ ആകാശ്ടെന്നിസ് ബോളിൽ തുടങ്ങി ഇന്ത്യൻ പേസ് ബോളിങ്ങിലെ താരമായി ഇംഗ്ലണ്ടിൽ മികവ് തെളിയിച്ച ആകാശ് ദീപ് എജ്ബാസ്റ്റനിൽ 10 വിക്കറ്റ് എന്ന ചരിത്ര നേട്ടം സ്വന്തമാക്കി പരമ്പരയിലെ ഇന്ത്യയുടെ ആദ്യ വിജയം ഉറപ്പിച്ചു. ബാറ്റിങ് നിരയിൽ നൈറ്റ്‌വാച്ച്മാനായി എത്തിയ ആകാശ്, സച്ചിൻ തെൻഡുൽക്കറിനും വിരാട് കോലിക്കും ശുഭ്മൻ ഗില്ലിനു ശേഷം നാലാം നമ്പറിൽ ഇംഗ്ലണ്ടിൽ ടെസ്റ്റ് അർധ സെഞ്ചറി നേടുന്ന ഇന്ത്യൻ താരമായി. ഇന്ത്യയുടെ ബാറ്റിങ് വാലറ്റത്തിനു കരുത്തായതും ഇരുപത്തിയേഴുകാരനായ ആകാശ് ദീപാണ്.
സൂപ്പർ സുദർശൻആദ്യ ടെസ്റ്റിൽ മൂന്നാം നമ്പറിലാണ് ഇരുപത്തിമൂന്നുകാരൻ സായ് സുദർശൻ കളത്തിലിറങ്ങിയത്. കരുൺ നായർക്കു പകരക്കാരനായി പ്ലേയിങ് ഇലവനിൽ എത്തിയ സായ് അവസരം മുതലാക്കി ഓൾഡ് ട്രാഫഡിൽ 61 പന്തിൽ നിന്ന് തന്റെ കന്നി അർധ സെഞ്ചറി നേടി കരുത്ത് തെളിയിച്ചു. 6 ഇന്നിങ്സിൽ നിന്ന് 140 റൺസാണ് 23.33 ശരാശരിയിൽ സായ് നേടിയത്. ശുഭ്മൻ ഗിൽ നാലാം നമ്പറിലേക്കു മാറിയതോടെ മൂന്നാം നമ്പറിൽ ടീമിന്റെ വിശ്വസ്തനായി മാറാൻ തനിക്കു സാധിക്കുമെന്ന് പരമ്പരയിലൂടെ സായ് തെളിയിച്ചു.
English Summary:








English (US) ·