യൂറോപ്പ ലീഗ് ഫുട്ബോൾ സെമിഫൈനൽ ആദ്യപാദം; മാഞ്ചസ്റ്റർ യുണൈറ്റഡിനും ടോട്ടനം ഹോട്‌സ്‌പറിനും ജയം

8 months ago 10

മനോരമ ലേഖകൻ

Published: May 03 , 2025 08:15 AM IST

1 minute Read

manchester-united-celebration
ഗോൾനേട്ടം ആഘോഷിക്കുന്ന മാഞ്ചസ്റ്റർ യുണൈറ്റഡ് താരങ്ങൾ (യുണൈറ്റഡ് പങ്കുവച്ച ചിത്രം)

ലണ്ടൻ ∙ യൂറോപ്പ ലീഗ് ഫുട്ബോളിൽ ഇംഗ്ലിഷ് ക്ലബ്ബുകളായ മാഞ്ചസ്റ്റർ യുണൈറ്റഡിനും ടോട്ടനം ഹോട്സ്പറിനും ജയം. സെമിഫൈനൽ ആദ്യപാദത്തിൽ യുണൈറ്റഡ് 3–0ന് സ്പാനിഷ് ക്ലബ് അത്‌ലറ്റിക് ബിൽബാവോയെയും ടോട്ടനം 3–1ന് നോർവേ ക്ലബ് ബോഡോ ഗ്ലിംറ്റിനെയും തോൽപിച്ചു. ബിൽബാവോയുടെ മൈതാനത്ത് കാർലോസ് കസീമിറോ (30–ാം മിനിറ്റ്), ബ്രൂണോ ഫെർണാണ്ടസ് (37–പെനൽറ്റി, 45) എന്നിവരാണ് യുണൈറ്റഡിനായി ലക്ഷ്യം കണ്ടത്. മേയ് 8ന് യുണൈറ്റഡിന്റെ മൈതാനമായ ഓൾഡ് ട്രാഫഡിലാണ് രണ്ടാം പാദം.

സ്വന്തം മൈതാനത്ത് ടോട്ടനത്തിനായി ബ്രണ്ണൻ ജോൺസൻ (ഒന്നാം മിനിറ്റ്), ജയിംസ് മാഡിസൻ (34), ഡൊമിനിക് സോളങ്കെ (61–പെനൽറ്റി) എന്നിവരാണ് ലക്ഷ്യം കണ്ടത്. 83–ാം മിനിറ്റിൽ യൂൾറിക് സോൾട്നെസാണ് ബോഡോയുടെ ആശ്വാസഗോൾ നേടിയത്.

യൂറോപ്പിലെ മൂന്നാംനിര ക്ലബ് ചാംപ്യൻഷിപ്പായ കോൺഫറൻസ് ലീഗിൽ ചെൽസിയും ജയിച്ചു. സെമിഫൈനൽ ആദ്യപാദത്തിൽ സ്വീഡിഷ് ക്ലബ് യുർഗാർഡൻസിനെ 4–1നാണ് ചെൽസി തകർത്തത്. എവേ മൈതാനത്ത് നിക്കോളാസ് ജാക്സൻ ചെൽസിക്കായി ഇരട്ടഗോൾ നേടി. മറ്റൊരു സെമിയിൽ സ്പാനിഷ് ക്ലബ് റയൽ ബെറ്റിസ് ഇറ്റാലിയൻ ക്ലബ് ഫിയോറന്റീനയെ 2–1നു തോൽപിച്ചു.

English Summary:

Europa League: Manchester United & Tottenham Triumph successful Europa League Semifinals.

Read Entire Article