Published: May 21 , 2025 10:59 AM IST
1 minute Read
ബിൽബാവോ ∙ ഒരു ജയം കൊണ്ട് ഈ സീസണിലെ എല്ലാ സങ്കടങ്ങളും മറക്കാം; യൂറോപ്പ ലീഗ് ഫുട്ബോൾ ഫൈനലിൽ ഇന്നു പരസ്പരം ഏറ്റുമുട്ടുമ്പോൾ ഇംഗ്ലിഷ് ക്ലബ്ബുകളായ മാഞ്ചസ്റ്റർ യുണൈറ്റഡിനും ടോട്ടനം ഹോട്സ്പറിനും മുന്നിലുള്ളത് ഒന്നിലേറെ നേട്ടങ്ങൾ. ജയിക്കുന്ന ടീമിനു യൂറോപ്പ ലീഗ് ട്രോഫിക്കൊപ്പം അടുത്ത സീസണിൽ യുവേഫ ചാംപ്യൻസ് ലീഗിനുള്ള ബെർത്തും ലഭിക്കും.
ഇംഗ്ലിഷ് പ്രിമിയർ ലീഗിൽ ഇത്തവണ ഏറെ പിന്നിലായിപ്പോയ യുണൈറ്റഡിനും ടോട്ടനത്തിനും നേരിട്ട് ചാംപ്യൻസ് ലീഗ് യോഗ്യത ലഭിച്ചിരുന്നില്ല. സ്പെയിനിലെ ബിൽബാവോയിലാണ് മത്സരം. കിക്കോഫ് ഇന്ത്യൻ സമയം രാത്രി 12.30ന്. സോണി ടെൻ 2,3 ചാനലുകളിൽ തൽസമയം.
English Summary:








English (US) ·