യോഗി ആദിത്യനാഥിനെക്കുറിച്ചുള്ള സിനിമ: റിലീസിന് ബോംബെ ഹൈക്കോടതിയുടെ അനുമതി

4 months ago 5

27 August 2025, 08:11 AM IST

Ajey The Untold Story Of A Yogi

‘അജയ്: ദി അൺടോൾഡ് സ്റ്റോറി ഓഫ് എ യോഗി’ ടീസറിൽനിന്ന്‌ | Photo: Screen grab/ Samrat Cinematics

മുംബൈ: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ജീവിതം ആസ്പദമാക്കി നിർമിച്ച സിനിമയുടെ റിലീസിന് ബോംബെ ഹൈക്കോടതിയുടെ അനുമതി. ചിത്രത്തിൽ ആക്ഷേപകരമായ ഒന്നും കണ്ടെത്തിയിട്ടില്ലെന്ന് കോടതി വ്യക്തമാക്കി.

‘അജയ്: ദി അൺടോൾഡ് സ്റ്റോറി ഓഫ് എ യോഗി’ എന്ന ചിത്രത്തിന് സർട്ടിഫിക്കറ്റ് നൽകാൻ സെൻസർ ബോർഡിനോട് ജസ്റ്റിസുമാരായ രേവതി മോഹിതെ ദേരെ, നീല ഗോഖലെ എന്നിവരടങ്ങിയ ബെഞ്ച് ഉത്തരവിട്ടു. ഒരു എഡിറ്റിങ്ങും കൂടാതെ ചിത്രം റിലീസ് ചെയ്യാമെന്നാണ് കോടതിയുടെ നിർദേശം.

ജഡ്ജിമാർ സിനിമകണ്ടതായും അതിൽ ആക്ഷേപകരമായി ഒന്നും കണ്ടെത്തിയില്ലെന്നും ബെഞ്ച് വ്യക്തമാക്കി. ‘ദി മങ്ക് ഹു ബിക്കം ചീഫ് മിനിസ്റ്റർ’ എന്ന പുസ്തകത്തിൽനിന്ന് പ്രചോദനം ഉൾക്കൊണ്ട് നിർമിച്ചതാണ് ഈ സിനിമയെന്ന് നിർമാതാക്കൾ അവകാശപ്പെട്ടിരുന്നു. സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ (സിബിഎഫ്സി) സർട്ടിഫിക്കറ്റ് നൽകാൻ വിസമ്മതിച്ചതിനെ തുടർന്ന് നിർമാതാക്കൾ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

യുപി മുഖ്യമന്ത്രിയുടെ ഓഫീസിൽനിന്ന് എതിർപ്പില്ലെന്ന് വ്യക്തമാക്കുന്ന സർട്ടിഫിക്കറ്റ് സമർപ്പിക്കാത്തതുൾപ്പെടെയുള്ള കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് സെൻസർ ബോർഡ് ചിത്രത്തിന് അനുമതി നൽകാതിരുന്നത്. ചിത്രത്തിലെ ഒട്ടേറെ രംഗങ്ങളും സംഭാഷണങ്ങളും സെൻസർ ബോർഡ് നീക്കംചെയ്യുകയും അവ എഡിറ്റ് ചെയ്യാൻ നിർമാതാക്കളോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.

Content Highlights: Bombay High Court allows merchandise of the Yogi Adityanath biopic, `Ajey: The Untold Story of a Yogi`

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article