രക്ഷിതാക്കളുടെ കണ്ണും മനസ്സും നിറച്ച് 'സര്‍ക്കീട്ട്'

8 months ago 11

ആസിഫ് അലി നായകനായ താമര്‍ സംവിധാനംചെയ്ത 'സര്‍ക്കീട്ട്' തീയേറ്ററുകളില്‍ മികച്ച അഭിപ്രായം നേടികൊണ്ടിരിക്കുകയാണ്. ഇമോഷണല്‍ ഡ്രാമ വിഭാഗത്തില്‍ പുറത്തിറക്കിയ ചിത്രം കണ്ട രക്ഷിതാക്കള്‍ നിറകണ്ണുകളോടെയാണ് തീയേറ്റര്‍ വിട്ട് പുറത്തേക്കിറങ്ങുന്നത്.

പ്രണയിച്ചു വിവാഹം കഴിച്ച് വീട്ടുകാരുടെ പിന്തുണയില്ലാതെ റാസല്‍ഖൈമയില്‍ ഏഴുവയസുകാരനായ മകനുമായി കഴിയുന്ന ദമ്പതികളായ ബാലുവിന്റെയും സ്റ്റെഫിയുടെയും ജീവിതത്തിലൂടെയാണ് കഥ വികസിക്കുന്നത്. ഹൈപ്പര്‍ ആക്ടിവിറ്റി, അറ്റെന്‍ഷന്‍ ഡെഫിഷ്യന്‍സി എന്നീ പ്രശ്‌നങ്ങള്‍ ഉള്ള ജെപ്പു എന്ന മകനെ മാനേജ് ചെയ്യാന്‍ ഏറെ പാടുപെടുന്ന ദമ്പതികളുടെ ജീവിതത്തിലേക്ക് അപ്രതീക്ഷിതമായി കടന്നുവരുന്ന അമീര്‍ എന്ന ചെറുപ്പക്കാരനും ഒരു രാത്രിയില്‍ ആമിര്‍, ജെപ്പ് എന്നിവര്‍ അപ്രതീക്ഷിതമായ രീതിയില്‍ ഒന്നിച്ചു സഞ്ചരിക്കേണ്ടി വരുന്ന സാഹചര്യവുമെല്ലാം കാണിച്ചുകൊണ്ട് തുടര്‍ന്ന് നടക്കുന്ന സംഭവങ്ങളാണ് ചിത്രത്തിലൂടെ പറയുന്നത്.

ഫീല്‍ ഗുഡ് ഇമോഷണല്‍ ഡ്രാമയായി ഇറക്കിയിരിക്കുന്ന ചിത്രം വളരെയധികം വൈകാരികമായ മുഹൂര്‍ത്തങ്ങളിലൂടെ മുന്നോട്ട് പോകുന്നത്. കുടുംബ പ്രേക്ഷകരെ ആകര്‍ഷിക്കുന്ന നിമിഷങ്ങളും വൈകാരിക മുഹൂര്‍ത്തങ്ങളും നിറഞ്ഞ മികച്ച ഫാമിലി ഡ്രാമ കണ്ട കുടുംബപ്രേക്ഷകര്‍ കണ്ണും മനസ്സും നിറഞ്ഞു കൊണ്ട് തീയേറ്റര്‍ വിട്ടിറങ്ങുന്ന കാഴ്ചകള്‍ സോഷ്യല്‍ മീഡിയയിലും സജീവമാണ്. പ്രേക്ഷകരുടെ കണ്ണ് നനയിക്കുന്ന, അവരില്‍ സന്തോഷം നിറയ്ക്കുന്ന ചിത്രം എല്ലാത്തരം പ്രേക്ഷകരെയും ഒരുപോലെ സംതൃപ്തരാക്കുന്ന ഒരു മികച്ച സിനിമാനുഭവമാണ് സമ്മാനിക്കുന്നത്.

ബാലതാരമായ ഓര്‍ഹാന്‍, ദിവ്യപ്രഭ, ദീപക് പറമ്പോല്‍, രമ്യ സുരേഷ്, പ്രശാന്ത് അലക്സാണ്ടര്‍, സ്വാതിദാസ് പ്രഭു, സുധീഷ് സ്‌കറിയ, ഗോപന്‍ അടാട്ട്, സിന്‍സ് ഷാന്‍, പ്രവീണ്‍ റാം എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഛായാഗ്രഹണം: അയാസ് ഹസന്‍, സംഗീതം: ഗോവിന്ദ് വസന്ത, എഡിറ്റര്‍: സംഗീത് പ്രതാപ്, പ്രൊജക്റ്റ് ഡിസൈനര്‍: രഞ്ജിത് കരുണാകരന്‍, കലാസംവിധാനം: വിശ്വനാഥന്‍ അരവിന്ദ്, വസ്ത്രാലങ്കാരം: ഇര്‍ഷാദ് ചെറുകുന്ന്, മേക്കപ്പ്: സുധി, ലൈന്‍പ്രൊഡക്ഷന്‍: റഹിം പിഎംകെ, സിങ്ക് സൗണ്ട്: വൈശാഖ്, പിആര്‍ഒ: വൈശാഖ് വടക്കേവീട്, ജിനു അനില്‍കുമാര്‍, പോസ്റ്റര്‍ ഡിസൈന്‍: ഇല്ലുമിനാര്‍ട്ടിസ്റ്റ്, സ്റ്റില്‍സ: എസ്ബികെ ഷുഹൈബ്.

Content Highlights: Asif Ali`s `Sarkeet` is simply a heartwarming household play receiving rave reviews

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article