25 June 2025, 10:00 PM IST

പാട്ടിൽനിന്ന് | Photo: Screen grab/ YouTube: Sun TV
ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന രജനീകാന്തിന്റെ ലോകേഷ് കനകരാജ് ചിത്രം കൂലിയിലെ ഒഫീഷ്യല്‍ മൂസിക് വീഡിയോ പുറത്തിറങ്ങി. 'ചികിട്ടു' എന്ന് പേരിട്ടിരിക്കുന്ന വീഡിയോ സോങ്ങാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. നിമിഷനേരംകൊണ്ടുതന്നെ പാട്ട് ആരാധകര്‍ ഏറ്റെടുത്തു.
അനിരുദ്ധ് രവിചന്ദറിന്റെ സംഗീതത്തിന് അറിവാണ് വരികള്‍ എഴുതിയിരിക്കുന്നത്. ടി. രാജേന്ദര്‍, അനിരുദ്ധ്, അറിവ് എന്നിവര്‍ ചേര്‍ന്നാണ് പാട്ട് പാടിയിരിക്കുന്നത്. ചിത്രത്തിലെ രജനീകാന്തിന്റെ നൃത്തച്ചുവടുകള്‍ അനിരുദ്ധ് പാട്ടില്‍ അനുകരിക്കുന്നതായി കാണാം. പാട്ടില്‍ ചെറിയ രംഗത്തില്‍ മാത്രമാണ് രജനീകാന്തിനെ കാണാന്‍ കഴിയുന്നത്. അതുമാത്രം മതി തങ്ങള്‍ക്ക് ആഘോഷമാക്കാനെന്നാണ് ആരാധകര്‍ സാമൂഹികമാധ്യമങ്ങളില്‍ അഭിപ്രായപ്പെടുന്നത്.
ചിത്രം ഓഗസ്റ്റ് 14-ന് തീയേറ്ററുകളിലെത്തും. തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, മലയാളം ഭാഷകളില്‍ ചിത്രം പ്രദര്‍ശനത്തിനെത്തും. രജനീകാന്തിനൊപ്പം നാഗാര്‍ജുന, ആമിര്‍ ഖാന്‍, ശ്രുതി ഹാസന്‍ എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.
Content Highlights: Chikitu: First azygous from Rajinikanth’s Coolie
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·