ലത രജിനികാന്ത്ഒരു അവാര്‍ഡ് ഷോയില്‍ മാം നിങ്ങളുടെ പ്രണയ കഥ പറയാന്‍ പറ്റുമോ എന്ന് ചോദിച്ചപ്പോള്‍, അത് വളരെ പേഴ്‌സണലായ ഒന്നാണ് പറയാന്‍ പറ്റില്ല എന്ന് താരപത്‌നി പറയുകയുണ്ടായി. രജിനികാന്തിനെ കുറിച്ച് ചോദിക്കുമ്പോള്‍ ഇപ്പോഴും അവര്‍ ബ്ലഷ് ചെയ്യുന്നുണ്ട്. അദ്ദേഹത്തെ കണ്ട് കണ്ട് ഇഷ്ടപ്പെട്ടതാണോ എന്ന് ചോദിച്ചപ്പോള്‍ കാണുന്നതിന് മുന്‍പേ ഇഷ്ടമായിരുന്നു എന്നാണ് ലത രജിനികാന്ത് നല്‍കിയ മറുപടി.
Also Read: ഇത് നേടി എന്നത് ഇപ്പോഴും എനിക്ക് വിശ്വസിക്കാന്‍ കഴിയുന്നില്ല; തനിക്കിത് വെറുമൊരു കാര്‍ അല്ല എന്ന് ഗ്രേസ് ആന്റണിരജിനികാന്തിന്റെ ഏത് ലുക്കാണ് ഇഷ്ടം എന്ന് ചോദിച്ചപ്പോള്‍, അടിസ്ഥാനപരമായി അദ്ദേഹത്തെ മൊത്തത്തില്‍ ഇഷ്ടമായതുകൊണ്ട് ഇന്ന ലുക്ക് എന്ന് പറയാന്‍ പറ്റില്ല. എന്നാലും എന്തിരന്‍ സിനിമയിലെ ഒരു ലുക്ക് പേഴ്‌സണലി വളരെ ഇഷ്ടമാണെന്ന് ലത രജിനികാന്ത് പറഞ്ഞു
എപ്പോഴും ഷോര്‍ട്ട് ഹെയറിലാണ് ലത രജിനികാന്തിനെ കണ്ടിട്ടുള്ളത്. എന്തുകൊണ്ടാണ് ഈ ഹെയര്‍ സ്‌റ്റൈല്‍ മാറ്റാത്തത് എന്ന ചോദ്യത്തിനുള്ള ഉത്തരം നല്‍കിയത് മകള്‍ സൗന്ദര്യയാണ്. അച്ഛന് ആ ലുക്ക് ആണ് ഇഷ്ടം, അതുകൊണ്ടാണ് മാറ്റാത്തത്. ഞാന്‍ ജനിച്ച സമയത്ത് അമ്മയ്ക്ക് നീളമുള്ള മുടിയുണ്ടായിരുന്നു, പക്ഷേ അച്ഛന്‍ പറഞ്ഞു- ഞാന്‍ ഇഷ്ടപ്പെട്ടത് ആ ഷോര്‍ട്ട് ഹെയറിലുള്ള പെണ്‍കുട്ടിയെയാണ്, അത് മതി എന്ന്. അതിന് ശേഷം അമ്മ മുടി വളര്‍ത്തിയിട്ടില്ല- എന്നാണ് സൗന്ദര്യ പറഞ്ഞത്
അതിന് പിന്നിലും ഒരു കഥയുണ്ട്. ഞങ്ങള്‍ ആദ്യമായി കാണുന്ന സമയത്ത് ഞാന്‍ തിരുപ്പതിയില്‍ പോയി തല മുണ്ഡനം ചെയ്തിരിക്കുകയായിരുന്നു. മുടി വളര്‍ന്നു വരുന്ന സമയത്തായിരുന്നു കൂടിക്കാഴ്ച. കല്യാണമായപ്പോള്‍ ഈ ഹെയര്‍ സ്‌റ്റൈല്‍ ആയി. അദ്ദേഹത്തിന് ഇതാണ് ഇഷ്ടം, അതുകൊണ്ട് ഇത് നിലനിര്‍ത്തുന്നു എന്ന് ലത രജിനികാന്തും പറയുന്നു.
അച്ഛന്റെയും അമ്മയുടെയും പ്രണയം തങ്ങള്‍ക്ക് എന്നും ഒരു അത്ഭുതമാണെന്നാണ് സൗന്ദര്യ പറഞ്ഞത്. അച്ഛന്‍ സിനിമയില്‍ തിരക്കിലായിരുന്ന കാലത്ത്, അച്ഛന് വേണ്ടി എല്ലാം ചെയ്തു കൊടുക്കുന്ന ആളായിരുന്നു അമ്മ. എന്നാല്‍ ഇന്ന് അച്ഛന്‍ അമ്മയ്ക്ക് എന്തൊക്കെയാണോ വേണ്ടത് അതെല്ലാം ചെയ്തു കൊടുക്കുന്ന ആളാണ്- സൗന്ദര്യ പറഞ്ഞു






English (US) ·