02 March 2025, 08:02 PM IST

Photo: KCA
വിസിഎ സ്‌റ്റേഡിയത്തില്‍ നടന്ന ഇത്തവണത്തെ രഞ്ജി ട്രോഫി ഫൈനലില്‍ കിരീടജേതാക്കളായിരിക്കുകയാണ് വിദര്‍ഭ. മത്സരം സമനിലയിലായെങ്കിലും കേരളത്തിനെതിരേ ഒന്നാം ഇന്നിങ്‌സില്‍ നേടിയ 37 റണ്‍സ് ലീഡിന്റെ ബലത്തിലാണ് വിദര്‍ഭ കിരീടമുയര്‍ത്തിയത്. വിദര്‍ഭയുടെ മൂന്നാം രഞ്ജി കിരീടമായിരുന്നു ഇത്.
കിരീടം നേടിയ വിദര്‍ഭയ്ക്ക് ബിസിസിഐ നല്‍കാന്‍ പോകുന്ന സമ്മാനത്തുക എത്രയെന്ന് അറിയാമോ? 2023 ഏപ്രിലില്‍ എല്ലാ ആഭ്യന്തര ടൂര്‍ണമെന്റുകളുടെ സമ്മാനത്തുകയിലും ബിസിസിഐ വര്‍ധനവ് പ്രഖ്യാപിച്ചിരുന്നു. ഇതനുസരിച്ച് 2024-25 രഞ്ജി സീസണില്‍ ജേതാക്കളായ വിദര്‍ഭയ്ക്ക് ലഭിക്കാന്‍ പോകുന്നത് അഞ്ചു കോടി രൂപയാണ്.
ഇനി റണ്ണറപ്പായ കേരളത്തിന് ലഭിക്കാന്‍ പോകുന്നതോ? ബോര്‍ഡ് പ്രഖ്യാപിച്ച വര്‍ധനവ് അനുസരിച്ച് മൂന്നു കോടി രൂപയാണ് കേരള ടീമിന് ലഭിക്കുക. 2023-ല്‍ പുരുഷ-വനിതാ സീനിയര്‍ ആഭ്യന്തര ടൂര്‍ണമെന്റുകള്‍ക്കുള്ള സമ്മാനത്തുകയില്‍ ബിസിസിഐ ഗണ്യമായ വര്‍ദ്ധനവ് പ്രഖ്യാപിച്ചിരുന്നു. പുരുഷന്മാരുടെ സമ്മാനത്തുകയില്‍ 60 ശതമാനം മുതല്‍ 300 ശതമാനം വരെയാണ് വര്‍ധനവെങ്കില്‍ വനിതാ ടൂര്‍ണമെന്റുകളില്‍ 700 ശതമാനത്തിലധികം വര്‍ധനവുണ്ടായി.
Content Highlights: Vidarbha wins Ranji Trophy 2023-24 beating Kerala. They volition person ₹5 crore prize money








English (US) ·