രഞ്ജി ട്രോഫി കിരീടത്തിനൊപ്പം റൺവേട്ടയിലും വിദർഭ താരങ്ങൾ മുന്നിൽ; കേരളത്തിന് അസ്ഹറുദ്ദീനും സൽമാനും

10 months ago 8

ranji-trophy-run-scorers-2025

മുഹമ്മദ് അസ്ഹറുദ്ദീനും സൽമാൻ നിസാറും | Photo: KCA

ഞ്ജി ട്രോഫിയില്‍ മൂന്നാം കിരീടത്തിനൊപ്പം റണ്‍വേട്ടയിലും മുന്നില്‍ വിദര്‍ഭ താരങ്ങള്‍. വിദര്‍ഭയുടെ യാഷ് റാത്തോഡാണ് ഇത്തവണത്തെ രഞ്ജി സീസണില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരം. 10 മത്സരങ്ങളിലെ 18 ഇന്നിങ്‌സുകളില്‍ നിന്നായി 960 റണ്‍സാണ് താരം അടിച്ചുകൂട്ടിയത്. അഞ്ചു സെഞ്ചുറിയും മൂന്ന് അര്‍ധ സെഞ്ചുറിയും അടക്കമാണ് നേട്ടം. 53.33 ശരാശരിയിലാണ് സ്‌കോറിങ്. 151 ആണ് ഉയര്‍ന്ന സ്‌കോര്‍.

മധ്യപ്രദേശിന്റെ ശുഭം ശര്‍മയാണ് രണ്ടാം സ്ഥാനത്ത്. ഏഴ് മത്സരങ്ങള്‍ മാത്രം കളിച്ച താരം 104.77 ശരാശരിയില്‍ അടിച്ചെടുത്തത് 943 റണ്‍സാണ്. മൂന്ന് സെഞ്ചുറിയും നാല് അര്‍ധ സെഞ്ചുറിയുമടക്കമാണ് നേട്ടം. 240 ആണ് ഉയര്‍ന്ന സ്‌കോര്‍.

കരുണ്‍ നായര്‍ (ഒമ്പത് കളികളില്‍ നിന്ന് 863 റണ്‍സ്, നാല് സെഞ്ചുറി, രണ്ട് അര്‍ധ സെഞ്ചുറി), ഡാനിഷ് മാലേവര്‍ (ഒമ്പത് മത്സരങ്ങളില്‍ നിന്ന് 783 റണ്‍സ്, രണ്ട് സെഞ്ചുറി, ആറ് അര്‍ധ സെഞ്ചുറി), അക്ഷയ് വഡ്കര്‍ (10 കളികളില്‍ നിന്നായി 722 റണ്‍സ്, രണ്ട് വീതം സെഞ്ചുറിയും അര്‍ധ സെഞ്ചുറിയും) എന്നീ വിദര്‍ഭ താരങ്ങളും ആദ്യ പത്തിലുണ്ട്.

10 കളികളില്‍ നിന്ന് 70.55 ശരാശരിയില്‍ 635 റണ്‍സ് നേടിയ മുഹമ്മദ് അസ്ഹറുദ്ദീനാണ് ഇത്തവണത്തെ രഞ്ജി സീസണില്‍ കേരളത്തിനായി ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരം. ഒരു സെഞ്ചുറിയും നാല് അര്‍ധ സെഞ്ചുറിയും താരം നേടിയിട്ടുണ്ട്. സെമിയില്‍ ഗുജറാത്തിനെതിരേ പൊരുതി നേടിയ 177* റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. ഒമ്പത് കളികളില്‍ നിന്ന് 78.50 ശരാശരിയില്‍ 628 റണ്‍സ് നേടിയ സല്‍മാന്‍ നിസാറാണ് കേരളത്തിന്റെ റണ്‍വേട്ടക്കാരില്‍ രണ്ടാമന്‍. രണ്ട് സെഞ്ചുറിയും മൂന്ന് അര്‍ധസെഞ്ചുറിയുമടക്കമാണ് സല്‍മാന്റെ നേട്ടം. 150 ആണ് ഉയര്‍ന്ന സ്‌കോര്‍. 10 കളികളില്‍ നിന്ന് 516 റണ്‍സെടുത്ത ക്യാപ്റ്റന്‍ സച്ചിന്‍ ബേബിയാണ് മൂന്നാമന്‍. അഞ്ച് അര്‍ധസെഞ്ചുറികള്‍ സച്ചിന്‍ നേടി. സെഞ്ചുറിയില്ല. ഫൈനലിലെ 98 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍.

റണ്‍വേട്ടക്കാരില്‍ പക്ഷേ, കേരള താരങ്ങള്‍ ആരുംതന്നെ ആദ്യ പത്തിലില്ല. അസ്ഹറുദ്ദീന്‍ 14-ാം സ്ഥാനത്തും സല്‍മാന്‍ 16-ാം സ്ഥാനത്തുമാണ്. സച്ചിന്‍ ബേബി 31-ാം സ്ഥാനത്താണ്.

Content Highlights: Vidarbha`s Yash Rathod tops Ranji Trophy tally charts with 960 runs. Kerala`s Asaruddin and Salman

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article